Film News

ഭര്‍ത്താവിന് സ്ഥിരമായി മദ്യം കൊടുക്കുന്ന സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ബാങ്ക് ഉദ്യോഗസ്ഥ

മദ്യത്തിന് അടിമയായ നിരവധി പേരെ നമുക്ക് അറിയാം. ഇത്തരത്തില്‍ ഉള്ള ആളുകള്‍ മദ്യം അകത്തുചെന്നാല്‍ പലതരത്തിലാണ് പ്രതികരിക്കുക. മദ്യം അകത്തുചെന്ന് കൊലപാതകം വരെ നടത്തിയവര്‍ നിരവധിയാണ്. മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരില്‍ നിന്ന് പല സ്ത്രീകളും മാനസികമായും ശാരീരികമായും പീഡനം നേരിടുന്നുണ്ട് , ഇത് സംബന്ധിച്ച് നിരവധി വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ മദ്യപാനം സഹിക്കവയ്യാതെ സ്ത്രീ ഭര്‍ത്താവിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ് .

- Advertisement -

ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ് ക്വട്ടേഷന്‍ നല്‍കിയത്. തന്റെ ഭര്‍ത്താവിനെ സ്ഥിരമായി മദ്യം കൊടുക്കുന്നത് ഇയാള്‍ ആണെന്നാണ് ബാങ്ക് ഉദ്യോഗസ്ഥ പറയുന്നത് . കോട്ടയം പരിയാരത്ത് ആണ് സംഭവം . ഭര്‍ത്താവിന്റെ സുഹൃത്തായ കോണ്‍ട്രാക്ടറെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ക്വട്ടേഷന്‍ കൊടുത്തത് . സംഭവത്തില്‍ പയ്യന്നൂര്‍ സ്വദേശി എന്‍വി സീമയെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ക്വട്ടേഷന്‍ സംഘത്തിന് മൂന്നു ലക്ഷം രൂപയാണ് സീമ കൈമാറിയത്. സംഭവത്തില്‍ സീമയുടെ പ്രതികരണം ഇങ്ങനെ,, പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിന് നിരന്തരം മദ്യം നല്‍കി തനിക്ക് എതിരെ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്ന് സീമ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ ആക്രമണത്തില്‍ പരിയാരം സ്വദേശി സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റിരുന്നു.

ആക്രമണം നടത്തിയ സംഘം പോലീസ് പിടിയിലായതോടെയാണ് ഇതിനു പിന്നില്‍ സീമയാണെന്ന് തെളിഞ്ഞത് . സീമയും ഭര്‍ത്താവും തമ്മില്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു . അധികവും മദ്യപിച്ച് എത്തിയാണ് പ്രശ്‌നം ഉണ്ടാക്കിയത്. ഇയാള്‍ക്ക് മദ്യം കൊടുത്തിരുന്നത് സുരേഷ് ആയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് ,രതീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

1 hour ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

6 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

16 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

16 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

17 hours ago