കഴിഞ്ഞ ദിവസമാണ് നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ അതിജീവിത മൊഴിനല്‍കിയത്. നേരത്തെ തനിക്ക് പണം വരെ വിജയ്ബാബു വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ താന്‍ നീതി കിട്ടും വരെ മുന്നോട്ടുപോകും എന്നായിരുന്നു യുവനടി പറഞ്ഞത്. ഇപ്പോഴിതാ മൊഴി നല്കിയതിനുശേഷം പോലീസുകാരി സെല്‍ഫി തരാമോ എന്ന് ചോദിച്ചത് തന്നെ ഞെട്ടിച്ച സംഭവമാണെന്ന് പറയുകയാണ് നടിയിപ്പോള്‍.
തേവര പോലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ മാന്യമായി തന്നെയാണ് പെരുമാറിയത്, എന്നാല്‍ മെഡിക്കല്‍ ചെക്കപ്പിന് ചെന്നപ്പോള്‍ അവിടെ നിന്നും ഡോക്ടര്‍മാര്‍ പരുഷമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു.
മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തുവച്ച് അയാളുടെ പേരെന്താ , എത്ര പേരുണ്ടായിരുന്നു റേപ്പ് ചെയ്യാന്‍ എന്നൊക്കെ ഒട്ടും സെന്‍സിറ്റീവ് അല്ലാത്ത ടോണില്‍ ആണ് ചോദിച്ചത്. പേര് പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ എഴുതി കാണിക്കാന്‍ പറഞ്ഞു, ഞാന്‍ അത് എഴുതി കൊടുത്തപ്പോള്‍ അവര്‍ വിജയ് എന്ന് ഉറക്കെ വായിച്ചു.
അതേസമയം വനിതാപോലീസും വളരെ മോശമായാണ് പെരുമാറിയത്. സിഐയുടെ മുന്നില്‍ വെച്ചാണ് റേപ്പിനെ കുറിച്ച് വിശദമായി അവര്‍ ചോദിച്ചത്. അത് കേട്ടപ്പോള്‍ സിഐ അവിടെനിന്ന് നിന്ന് മാറി പോവുകയായിരുന്നു. മൊഴി എല്ലാം രേഖപ്പെടുത്തിയശേഷം പോലീസ് ഉദ്യോഗസ്ഥ , ഒരു സെല്‍ഫി ആണ് ചോദിച്ചത്. അവരുടെ മകള്‍ എന്റെ വലിയ ആരാധികയാണെന്നും പറഞ്ഞ് സെല്‍ഫിക്ക് നിര്‍ബന്ധിച്ചു നടി പറഞ്ഞു.