ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 83 വയസ്സ് ആയിരുന്നു ഇവരുടെ പ്രായം. ചെന്നൈയിൽ വച്ചാണ് ഇവരുടെ അന്ത്യം സംഭവിക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ആണ് ഇപ്പോൾ അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
1950കളിൽ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ബേബി ഗിരിജ എന്ന പേരിൽ ആണ് ഇവർ അഭിനയം തുടങ്ങുന്നത്. ബാലതാരം ആയിട്ടാണ് ഇവർ ആദ്യകാലങ്ങളിൽ സിനിമയിൽ തിളങ്ങി നിന്നത്. ജീവിത നൗക എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് സിനിമയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.
ഇതുകൂടാതെ വിശപ്പിന്റെ വിളി എന്ന സിനിമയിലും ഇവർ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇവർ ആലപ്പുഴ സ്വദേശിനിയാണ്. ഐ ഒ ബിയിൽ ഉദ്യോഗസ്ഥർ ആയിരുന്നു ഇവർ. ഇവരുടെ സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.
ഇതുകൂടാതെ അച്ഛൻ എന്ന സിനിമയിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഉഷ എന്ന കഥാപാത്രത്തെയാണ് ഇവർ ഈ സിനിമയിൽ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളാണ് ഇവർ. എന്നാൽ പിന്നീട് ഇവർ അധികം സിനിമകളിൽ പിന്നീട് അഭിനയിച്ചിട്ടില്ല. നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് അന്ധ്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.