Film News

സൽമാൻ ഖാന് വധഭീഷണി, ഉടനടി നടപടിയെടുത്ത് മുംബൈ പോലീസ്, സംഭവം ഇങ്ങനെ

ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ സജീവമാണ്. അടുത്തിടെ ഇദ്ദേഹം തെന്നിന്ത്യൻ സിനിമയിലും അരങ്ങേറ്റം നടത്തിയിരുന്നു. ലൂസിഫർ എന്ന മലയാളം സിനിമയുടെ തെലുങ്ക് പതിപ്പായ ഗോഡ് ഫാദറിൽ ആണ് ഇദ്ദേഹം ഒരു അതിഥി കഥാപാത്രമായി എത്തിയത്. ചിരഞ്ജീവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ആയിരുന്നു സൽമാൻ ഖാൻ അവതരിപ്പിച്ചത്. ചിത്രം ഒരു തികഞ്ഞ പരാജയം ആയിരുന്നു.

- Advertisement -

ഇപ്പോൾ ഇദ്ദേഹത്തിന് വധഭീഷണി വന്നിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനുമുമ്പും ഇദ്ദേഹത്തിന് പലതവണ വധഭീഷണികൾ വന്നിട്ടുണ്ട് എങ്കിലും ഇത് കുറച്ചു സീരിയസ് ആണ് എന്നാണ് അറിയാൻ സാധിച്ചത്. അതേസമയം ഈ വിഷയത്തിൽ ഉടനടി മുംബൈ പോലീസ് നടപടി എടുത്തിരിക്കുകയാണ്. എന്തൊക്കെ കാര്യങ്ങളിൽ ആണ് മുംബൈ പോലീസ് നടപടി എടുത്തിരിക്കുന്നത് എന്നറിയുമോ?

സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് മുംബൈ പോലീസ് ആദ്യമായി ചെയ്തത്. ഇനിമുതൽ ഇദ്ദേഹത്തിന് വൈ പ്ലസ് സുരക്ഷ ലഭിക്കും എന്നാണ് പോലീസ് ഉറപ്പു നൽകിയിരിക്കുന്നത്. ആയുധധാരികൾ ആയിട്ടുള്ള രണ്ട് കമാൻഡോ ഓഫീസർമാർ ഇദ്ദേഹത്തിൻറെ ഒപ്പം എപ്പോഴും ഉണ്ടാവും. ഇദ്ദേഹം പോകുന്നിടത്ത് എല്ലാം തന്നെ ഇവർ ഇദ്ദേഹത്തെ പിന്തുടരും. മുൻപും ഇദ്ദേഹത്തിന് സുരക്ഷ ഉണ്ടായിരുന്നു. അത് എക്സ് കാറ്റഗറി സുരക്ഷ മാത്രമായിരുന്നു.

ഇദ്ദേഹത്തിന് മുൻപ് ലോറൻസ് ബിഷ്‌നോയ്, ഗോൾഡി ബ്രാർ എന്നീ സംഘടനകളുടെ ഭീഷണി ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തിൻറെ എക്സ്ട്രാറ്റഗറി സുരക്ഷ ഒരുക്കിയത്. ഈ സുരക്ഷ ആണ് ഇപ്പോൾ വൈ പ്ലസ് കാറ്റഗറി സുരക്ഷ ആയി ഉയർത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം അക്ഷയ് കുമാർ, അനുപം ഖേർ എന്നിവരുടെ സുരക്ഷയും മഹാരാഷ്ട്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. എന്തായാലും സൽമാൻഖാന് ഒരു അപകടവും വരല്ലേ എന്നാണ് ഇപ്പോൾ മലയാളികൾ പ്രാർത്ഥിക്കുന്നത്.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 hour ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 hour ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

2 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

2 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

2 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

2 hours ago