മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സോനം കപൂർ. നിരവധി ബോളിവുഡ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും ഇവരുടെ സിനിമകൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇതിന് കാരണം എപ്പോഴും അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ ആയിരിക്കും താരം അഭിനയിക്കുക എന്നതുകൊണ്ടും ഇത്തരം സിനിമകൾ എല്ലാം തന്നെ ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതും കൊണ്ടാണ്.
അടുത്തിടെ ആയിരുന്നു താരം ഒരു ആൺകുഞ്ഞിനെ ജന്മം നൽകിയത്. ആനന്ദ് അഹൂജ എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. വായു എന്നാണ് ഇവർ കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ഹനുമാന്റെ മറ്റൊരു പേരാണ് ഇത്. ഓഗസ്റ്റ് ഇരുപതാം തീയതി ആയിരുന്നു ആൺകുഞ്ഞ് ജനിച്ചത്. നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോൾ പ്രസവം കഴിഞ്ഞു രണ്ടുമാസത്തിനുശേഷം താരം എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ?
താരം ഇപ്പോൾ വർക്ക് ഔട്ട് ചെയ്യുകയാണ്. എന്തിനാണ് താരം വർക്ക് ഔട്ട് ചെയ്യുന്നത് എന്ന് അറിയുമോ? തടി കുറയ്ക്കാൻ ആണത്രേ താരം വർക്ക് ഔട്ട് ചെയ്യുന്നത്. ജിമ്മിൽ പോയിട്ടാണ് താരം വർക്ക് ഔട്ട് ചെയ്യുന്നത്. അതേ സമയം നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ജിമ്മിൽ ഒക്കെ പോയി വർക്ക് ഔട്ട് ചെയ്യുമ്പോൾ വീട്ടിൽ കുട്ടിയുടെ കാര്യം ആര് നോക്കും എന്നാണ് മലയാളികൾ ചോദിക്കുന്നത്. അതേ സമയം പ്രസവം കഴിഞ്ഞാൽ എല്ലാ പെണ്ണുങ്ങളും തടിക്കും എന്നും അതിനൊക്കെ എല്ലാവരും ജിമ്മിൽ പോകുന്നുണ്ടോ എന്നുമാണ് മലയാളി അമ്മായിമാർ ചോദിക്കുന്നത്. അതേസമയം പ്രസവം കഴിഞ്ഞു അല്പം തടിച്ചിരിക്കുന്നതാണ് പെണ്ണുങ്ങൾക്ക് ഭംഗി എന്നും തടി കുറയ്ക്കാൻ വേണ്ടി ജിമ്മിൽ പോകുന്നത് എല്ലാം കുട്ടിയോട് സ്നേഹമില്ല എന്നതിൻറെ അടയാളങ്ങളാണ് എന്നുമാണ് മലയാളി അമ്മാവന്മാർ പറയുന്നത്.
View this post on Instagram