Film News

പണ്ട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ദിലീപ് പരീക്ഷയിൽ തോറ്റു, അച്ഛൻ അടിക്കും എന്നാണ് ദിലീപ് കരുതിയത്, എന്നാൽ അച്ഛൻ പറഞ്ഞത് എന്താണെന്ന് അറിയുമോ? ഇതുപോലെയുള്ള അച്ഛന്മാർ ഉണ്ടെങ്കിൽ നമ്മൾ ജീവിതത്തിൽ വിജയിക്കുമെന്ന് കേരളീയർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ തുടരെത്തുടരെ പരാജയപ്പെട്ട സമയത്ത് ഇദ്ദേഹത്തിന്റെ സിനിമകൾ മാത്രമായിരുന്നു ബോക്സ് ഓഫീസിൽ വിജയിച്ചത് എന്ന് മാത്രമല്ല തിയേറ്റർ വ്യവസായത്തെ തന്നെ നിലനിർത്തിയത് എന്ന് വേണമെങ്കിൽ പറയാം. അത്രത്തോളം ഫാമിലി പ്രേക്ഷകരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകൾ ആയിരുന്നു ഇദ്ദേഹം ഒരുകാലത്ത് ചെയ്തിരുന്നത്. നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ ഇദ്ദേഹത്തിന്റെ സിനിമകൾക്ക് വലിയൊരു പങ്കുണ്ട് എന്നാണ് മലയാളികൾ എപ്പോഴും പറയുന്നത്.

- Advertisement -

വിജയം എന്ന വാക്കിൻറെ പര്യായം ആയിട്ട് വേണമെങ്കിൽ ഇദ്ദേഹത്തിൻറെ കരിയറിനെ കാണാം. മിമിക്രി വേദികളിൽ നിന്നുമാണ് ഇദ്ദേഹത്തിൻറെ കരിയർ ആരംഭിച്ചത്. നിരവധി സ്റ്റേജ് പരിപാടികളും ഇദ്ദേഹം ചെയ്തിരുന്നു. ഏഷ്യാനെറ്റ് പരിപാടികളിൽ അടക്കം ഇദ്ദേഹം വളരെ സജീവമായിരുന്നു. ഇത് കൂടാതെ സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിൽ ദിലീപിന് ഇടയ്ക്ക് ഒരിക്കൽ അടി തെറ്റിയിരുന്നു.

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആണ് ദിലീപ് ഒരു പരീക്ഷയിൽ തോറ്റത്. അങ്ങനെ ആ വർഷം മുഴുവൻ തോറ്റുപോയി. വീട്ടിൽ അറിഞ്ഞാൽ അച്ഛൻ അടിക്കും എന്നായിരുന്നു ദിലീപ് കരുതിയത്. എന്നാൽ അച്ഛൻ അങ്ങനെ ചെയ്തില്ല എന്ന് മാത്രമല്ല ദിലീപിന്റെ തലയിൽ തലോടിയിട്ട് അദ്ദേഹത്തിനോട് വളരെ വൈകാരികമായ ഒരു കാര്യം പറയുകയും ചെയ്തു.

“വിഷമിക്കേണ്ട, മനോജ് എന്നു പറയുന്നത് വിജയത്തിൻറെ മുന്നോടിയാണ്” – ഇതായിരുന്നു അച്ഛൻ ദിലീപിനോട് പറഞ്ഞത്. ഇതൊരു സത്യമായ കാര്യമാണ് എന്നും പിന്നീട് ഒരു ക്ലാസിലും താൻ തോറ്റിട്ടില്ല എന്നുമാണ് ദിലീപ് പറയുന്നത്. എന്തു പ്രശ്നം വന്നാലും നമ്മൾ പതറരുത് എന്നും നമ്മുടെ ഉള്ളിലുള്ള ആഗ്രഹങ്ങൾക്ക് വളമായി അവഗണനകൾ മാറ്റിയെടുക്കുക എന്നുമാണ് ദിലീപ് പറയുന്നത്. ഇത് ഇദ്ദേഹത്തിൻറെ ഇപ്പോഴത്തെ അവസ്ഥയുമായി കൂട്ടി വായിക്കുമ്പോൾ ഇദ്ദേഹം ഉടൻതന്നെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തും എന്നുതന്നെയാണ് ദിലീപ് ആരാധകർ വിശ്വസിക്കുന്നത്.

Athul

Recent Posts

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

6 mins ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

11 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

11 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

11 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

12 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

12 hours ago