Film News

മുൻ കാമുകി അർജുനോട് സൗഭാഗ്യയെ പറ്റി പറഞ്ഞത് എന്ത്? കുഞ്ഞു വന്നതിനുശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ? ചക്കപ്പഴത്തിൽ നിന്നും പിന്മാറാൻ കാരണം? വളകാപ്പ് ചടങ്ങിന് സൗഭാഗ്യ കറുപ്പ് സാരി ധരിക്കാനുള്ള കാരണം? – ചോദ്യങ്ങൾക്കുള്ള മുഴുവൻ ഉത്തരവും ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. രസകരമായ നിരവധി വീഡിയോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതെല്ലാം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു താരം ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിക്കുന്ന വ്യക്തിയാണ് ഇവർ. ഇവരുടെ ഒപ്പം നൃത്തം അഭ്യസിച്ചിരുന്ന അർജുൻ സോമശേഖരൻ എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. 2020 വർഷത്തിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. പിന്നീട് ഇരുവരും ഒരുമിച്ചു ധാരാളം ടിക് ടോക് വീഡിയോകൾ ചെയ്തിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലൂടെ അർജുൻ അഭിനയ മേഖലയിലും എത്തി. ഇപ്പോൾ അമൃത ടിവിയിലെ ഒരു പരമ്പരയിലൂടെ സൗഭാഗ്യ അഭിനയം മേഖലയിലേക്ക് എത്തിയിരിക്കുകയാണ്.

- Advertisement -

അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകളുടെ പേര്. മകൾ ജനിച്ചത് മുതൽ മകളുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇൻസ്റ്റഗ്രാം വഴി പങ്കുവെക്കാറുണ്ട്. മകളും ഇപ്പോൾ ഒരു കുഞ്ഞു സെലിബ്രിറ്റി ആണ് എന്ന് വേണം പറയാൻ. അതേസമയം മകൾ ജനിച്ച ശേഷം തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ വ്യത്യാസങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് എത്തുകയാണ് ഇവർ – “ചെറുപ്പം മുതൽ തന്നെ ഞങ്ങൾ തമ്മിൽ പരിചയം ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും ഞങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നില്ല. സൗഭാഗ്യ വരുന്നതിനു മുൻപും എനിക്ക് നിരവധി പ്രണയങ്ങൾ ഉണ്ടായിരുന്നു. താര ടീച്ചർക്ക് എന്നെ നല്ല ഇഷ്ടമായിരുന്നു. അതുകൊണ്ട് അവരുടെ മകളെ ഇംപ്രസ് ചെയ്യേണ്ട ആവശ്യം എനിക്ക് ഉണ്ടായിരുന്നില്ല. എൻറെ മുൻപത്തെ കാമുകിയാണ് സൗഭാഗ്യയെ വിവാഹം ചെയ്തു കൂടെ എന്ന് എന്നോട് ചോദിച്ചത്. ഞാനെന്തു പറഞ്ഞാലും ചെയ്താലും സൗഭാഗ്യ കിടിലമാണ് എന്നാണ് പറയുക” – അർജുൻ പറയുന്നു.

അതേസമയം ചക്കപ്പഴം എന്ന പരമ്പരയിൽ താരം അഭിനയിക്കുവാൻ നിർത്തിയത് സൗഭാഗ്യ കാരണമാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് തീർത്തും നിഷേധിക്കുകയാണ് അർജുൻ. ചക്കപ്പഴം ടീമും ആയിട്ടുള്ള വൈബ് നഷ്ടപ്പെട്ടതുകൊണ്ടാണ് ആ പരമ്പരയിൽ നിന്നും പിന്മാറിയത് എന്നാണ് അർജുൻ പറയുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്നും അർജുൻ കൂട്ടിച്ചേർത്തു. എന്തായാലും വളരെ ചുരുങ്ങിയ എപ്പിസോഡുകൾ മാത്രമേ താരം പരമ്പരയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും വലിയ ഒരു ആരാധക വൃന്ദത്തെ ആണ് താരം ഈ പരമ്പരയിൽ നിന്നും സ്വന്തമാക്കിയത്.

അതേസമയം വളകാപ്പ് ചടങ്ങിന് സൗഭാഗ്യ ഒരു കറുപ്പ് നിറത്തിലുള്ള സാരി ആയിരുന്നു ഉടുത്തത്. പൊതുവേ ഇവരെ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ ചടങ്ങിന് മാത്രം കറുപ്പ് നിറത്തിലുള്ള സാരീ തിരഞ്ഞെടുത്തത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അതിന് താരം നൽകുന്ന ഉത്തരം ഇങ്ങനെയാണ് – “ബ്രാഹ്മണർക്കിടയിൽ കറുത്ത നിറത്തിലുള്ള സാരി ധരിക്കാൻ പറ്റുന്ന ഒരേയൊരു ചടങ്ങ് ആണ് ഉള്ളത്. അത് സീമന്തം ചടങ്ങാണ്. അതുകൊണ്ടാണ് വളകാപ്പ് ചടങ്ങിന് കറുപ്പ് സാരി ഉടുക്കുവാൻ തീരുമാനിച്ചത്” – സൗഭാഗ്യ പറയുന്നു.

Athul

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

38 mins ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

2 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

2 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

4 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

6 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

8 hours ago