Film News

എത്രവട്ടം ഇല്ല എന്ന് പറഞ്ഞാലും ഞാൻ അനുഭവിച്ചത് ഇല്ലാതാകുന്നില്ല – അപ്സരയും മുൻ ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച് താരവും ഭർത്താവും തുറന്നു പറഞ്ഞിരുന്നു. പിന്നീട് താരത്തിനെതിരെയും താരത്തിന്റെ ഇപ്പോഴത്തെ ഭർത്താവിനെതിരെയും പ്രതികരിച്ചുകൊണ്ട് ആദ്യത്തെ ഭർത്താവ് രംഗത്തെത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഈ വിവാദങ്ങളോട് എല്ലാം പ്രതികരിക്കുകയാണ് അപ്സര. പരിപാടിയിൽ നിന്നും പുറത്തായതിനുശേഷം ആണ് താരം ഇപ്പോൾ മാധ്യമങ്ങളെ കാണുന്നത്.

- Advertisement -

ഈ വിഷയത്തിൽ പ്രതികരിക്കാൻ താല്പര്യമില്ല എന്നാണ് അപ്സര പറയുന്നത്. ആളുകളുടെ ഇഷ്ടവും പിന്തുണയും കിട്ടാൻ വേണ്ടി അല്ല അതൊന്നും പറഞ്ഞത് എന്നും ആരുടെയും പേര് പരാമർശിച്ചിട്ടില്ല എന്നും താരം പറയുന്നു. അത് മറ്റൊരു വ്യക്തിയാണ്, അദ്ദേഹത്തിനും ജീവിതമുണ്ട്, ഞാനെൻറെ ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്. സമൂഹത്തിൽ ഒരുപാട് പെൺകുട്ടികൾ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്. പലർക്കും തുറന്നു പറയാൻ മടിയാണ്. ഞാൻ തുറന്നു പറഞ്ഞപ്പോൾ എന്താണ് സംഭവിച്ചത്? സ്ത്രീകൾ അടക്കം എനിക്കെതിരെ സംസാരിച്ചു – അപ്സര പറയുന്നു.

പിന്തുണ കിട്ടും എന്നു കരുതിക്കൊണ്ടല്ല ഞാൻ ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നത്. സമൂഹമാധ്യമങ്ങളിൽ വന്ന് ഞാൻ ഒരിക്കലും എന്നെ ന്യായീകരിച്ചിട്ടില്ല. കാരണം നമ്മുടെ സമൂഹത്തിൽ നിന്നും പിന്തുണ കിട്ടില്ല എന്ന് എനിക്ക് നല്ല ഉറപ്പാണ്. എന്തുകൊണ്ടാണ് എപ്പോഴും തുറന്നു പറയുന്ന ആളുകൾക്ക് അറ്റാക്ക് നേരിടേണ്ടി വരുന്നത്? എൻറെ ജീവിതത്തിലൂടെ ഞാൻ കടന്നു പോയ ഒരു മോശം സാഹചര്യത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. അപ്പോഴും ഏറ്റവും കൂടുതൽ അറ്റാക്ക് നേരിട്ടത് ഞാനാണ്. ഒരിക്കലും ഇത് ചെയ്ത വ്യക്തിക്കെതിരെ ആരും സംസാരിക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ അനുഭവിച്ചത് പോലെ ഒരുപാട് പെൺകുട്ടികൾ അനുഭവിച്ചിട്ടുണ്ട്. അവരെ പ്രതിനിധീകരിച്ചാണ് ഞാൻ ബിഗ് ബോസിൽ പോയത്.

ജീവിതത്തിൽ ഒരുപാട് തവണ തോറ്റുപോയ വ്യക്തിയാണ് ഞാൻ. ഒരുപാട് പേരെ സ്നേഹിക്കുകയും വിശ്വസിക്കുകയും കൂടെ നിർത്തിയതിന്റെയും പേരിൽ തോറ്റുപോയ വ്യക്തിയാണ് ഞാൻ. ഞാൻ ബിഗ് ബോസിൽ പോയത് ഫെയിം ഉണ്ടാക്കാനല്ല. എനിക്ക് ജീവിക്കണം, എന്ത് ജോലി ചെയ്യാനും, എത്ര കഷ്ടപ്പെടാനും ഞാൻ തയ്യാറാണ്. നമ്മുടെ മരണം വരെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ചെറിയ കാര്യങ്ങൾ പോലും എന്നെ വൈകാരികമായി ബാധിക്കാറുണ്ട്, പക്ഷേ ഞാൻ തളർന്നു പോകാറില്ല. കാരണം എനിക്ക് ആരുമില്ല എന്ന ചിന്തയാണ്. കഷ്ടപ്പെട്ടാൽ മാത്രമേ ജീവിക്കുവാൻ സാധിക്കുകയുള്ളൂ – താരം പറയുന്നു.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

9 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

9 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

10 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

10 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

11 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

12 hours ago