കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ് ഇദ്ദേഹം. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു രാഹുൽ ഗാന്ധിയെ ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി ലോക്സഭ തെരഞ്ഞെടുത്തത്. ഇതിനു പിന്നാലെയാണ് വിജയി ഇദ്ദേഹത്തെ അഭിനയിച്ചുകൊണ്ട് രംഗത്തെത്തിയത്. രാജ്യത്തെ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ സാധിക്കട്ടെ എന്നും ഇദ്ദേഹം ആശംസിച്ചു.
ഇതുവരെ ഒരു സൂപ്പർ താരം മാത്രമായിരുന്ന താരം ഇപ്പോൾ ഒരു പാർട്ടിയുടെ അധ്യക്ഷൻ കൂടിയാണ്. തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ അധ്യക്ഷനാണ് ഇപ്പോൾ താരം. അതേസമയം താരം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് ആദ്യം സൂചനകൾ വന്നിരുന്നു എങ്കിലും പിന്നീട് താരം തന്നെ ഇത് നിഷേധിക്കുകയായിരുന്നു. വരുന്ന ബൈ ഇലക്ഷനുകളിൽ ഒന്നും തന്നെ താരം മത്സരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. താരത്തിന്റെ ഉദ്ദേശം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് എന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു.
അതേസമയം തമിഴ്നാട്ടിൽ ബിജെപി വളർന്നുവരുന്ന സാഹചര്യത്തിൽ ബിജെപിയുടെ ഒപ്പം നിന്നു കൊണ്ടായിരിക്കും ദളപതി പ്രവർത്തിക്കുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച അതിലൂടെ കോൺഗ്രസ് ആണ് ഇദ്ദേഹത്തിൻറെ ലക്ഷ്യം എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ ആണ് ഇദ്ദേഹത്തിന്റെ മുഖ്യരാഷ്ട്രീയ എതിരാളി ആവാൻ സാധ്യത.
നിലവിൽ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ എന്ന പാർട്ടി നിർജീവമാണ്. ഈ പാർട്ടിയുടെ പ്രവർത്തകരെ ആണ് വിജയ് ക്ഷ്യം ഇടുന്നത്. ഇതേ വോട്ടുകൾ തന്നെയാണ് ബിജെപിയും ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തമിഴ്നാട്ടിൽ സീറ്റുകൾ ഒന്നും നേടാൻ സാധിച്ചില്ല എങ്കിലും വോട്ട് ശതമാനം ഉയർത്തുവാൻ സാധിച്ചു. അതുകൊണ്ടുതന്നെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചും വിജയുടെ പാർട്ടിയെ സംബന്ധിച്ചും നിർണായകം തന്നെയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സ്റ്റാലിൻ അധികാരത്തിൽ വരും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ് എങ്കിലും ആര് മുഖ്യപ്രതിപക്ഷമാകും എന്നതിനാണ് കൂടുതൽ പരിഗണന.