Film News

ഭാര്യയുടെ മുഴുവൻ സ്വർണവും മോഷണം പോയി – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉണ്ണി രാജ്, എത്ര പവൻ സ്വർണമാണ് മോഷണം പോയത് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണി രാജ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത് മറിമായം എന്ന പരമ്പരയിലൂടെ ആണ് പ്രേക്ഷകർക്ക് ഇദ്ദേഹത്തെ കൂടുതൽ പരിചയം. എന്നാൽ ഏറെ നാളായി ഈ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇദ്ദേഹം എപ്പോഴാണ് പരിപാടിയിലേക്ക് മടങ്ങിവരുന്നത്. എന്നാണ് പരിപാടിയിലേക്ക് മടങ്ങിവരുന്നത് ഇദ്ദേഹത്തോട് ആരാധകർ എല്ലാം ചോദിച്ചു കൊണ്ടിരിക്കുന്നത്.

- Advertisement -

പരിപാടിയിൽ കാസർകോട് ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളെ ആയിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്. ഇതെല്ലാം തന്നെ വലിയ രീതിയിൽ കയ്യടി നേടിയത് ആയിരുന്നു. ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഇദ്ദേഹം. തൻറെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇദ്ദേഹം ഈ പരിപാടിയിലൂടെ തുറന്നു പറയുകയാണ്. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

നാടക വേദികളിലൂടെ ആണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. പെണ്ണ് നോക്കുന്ന സമയത്ത് നാടകക്കാരൻ ആണ് എന്ന് പറയുന്നത് വലിയ പ്രശ്നമായിരുന്നു എന്നാണ് താരം കൂട്ടിച്ചേർക്കുന്നത്. പെയിൻറ് പണിക്കാരൻ ആണ് എന്ന് പറയുന്നതിനൊപ്പം നാടകവും ചെയ്യുന്നുണ്ട് എന്ന് അഭിമാനത്തോടെ അന്ന് പറയുമായിരുന്നു. നല്ല ഒരു പെയിന്റർ ആണ് എന്നായിരുന്നു ഭാര്യയോട് അന്ന് പറഞ്ഞത്. കല്യാണം കഴിഞ്ഞ പിറ്റേദിവസം നാടകത്തിന് പോയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. കുടുംബം നന്നായി നോക്കുന്നത് കൊണ്ട് ഭാര്യ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്നും ഉണ്ണീരാജ് കൂട്ടിച്ചേർത്തു.

അതേസമയം ഭാര്യയുടെ സ്വർണ്ണം മോഷണം പോയ കഥയും താരം പറയുന്നുണ്ട്. കുഞ്ഞിന് ഒരുമാസം പ്രായമുള്ളപ്പോൾ ആയിരുന്നു സംഭവം നടക്കുന്നത്. താലിമാല അടക്കം മോഷണം പോയിരുന്നു. ഏകദേശം 20 പവൻ ആയിരുന്നു മോഷണം പോയത്. താൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം നടക്കുന്നത് എന്നാണ് താരം പറയുന്നത്. കലാപരിപാടികൾ എല്ലാം നിർത്തി ഗൾഫിലേക്ക് പോകാം എന്ന് കരുതി പാസ്പോർട്ട് ഒക്കെ എടുത്ത സമയത്ത് ആണ് ഇത് സംഭവിക്കുന്നത്. അങ്ങനെ അത് മുടങ്ങി. വീണ്ടും പെയിന്റിംഗ് പണിയുമായി ഇറങ്ങുകയായിരുന്നു. അത് ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീട് ആണ് ഭാര്യയ്ക്ക് താലിമാല ഒക്കെ വാങ്ങിക്കൊടുത്തത്. എന്നാൽ ആ കള്ളനെ ഇതുവരെ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

5 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

5 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

6 hours ago