മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ കേരളത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തിന് പുറത്തും ഇവരുടെ പാട്ടുകൾ ധാരാളം ആരാധകരാണ് ഉള്ളത്.
രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ജെറിൻ എന്നാണ് ഭർത്താവിൻറെ പേര്. ധാരാളം ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയത് ആയിരുന്നു.
തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. ഗായികയുടെ ബാല്യകാല സുഹൃത്ത് കൂടിയാണ് ഭർത്താവ്. ഇപ്പോൾ ഇവരുടെ രണ്ടാം വിവാഹ വാർഷികമാണ്. മഞ്ചരിയും കുടുംബവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. അതേസമയം രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് ധാരാളം ആരാധകരാണ് രംഗത്തുവന്നത്.
ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ച് പഠിച്ചവരായിരുന്നു. നിലവിൽ ബാംഗ്ലൂരിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ആണ് ജെറിൻ ജോലി ചെയ്യുന്നത്. എച്ച് ആർ മാനേജർ ആയിട്ടാണ് ഇദ്ദേഹം ഇവിടെ ജോലി ചെയ്യുന്നത്. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ. എന്തായാലും ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ എന്നും സങ്കടങ്ങളും വിഷമങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം ഒരുമിച്ച് പങ്കുവയ്ക്കാൻ സാധിക്കട്ടെ എന്നുമാണ് ഇവരെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആരാധകർ ഇപ്പോൾ പറയുന്നത്. അതേസമയം ഇവരുടെ വിവാഹം ഇന്നലെ കഴിഞ്ഞതുപോലെയാണ് അനുഭവപ്പെടുന്നത് എന്നും രണ്ടു വർഷങ്ങളായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നുമാണ് ആരാധകർ പറയുന്നത്.