Film News

അത് ചേട്ടന്മാര്‍ക്ക് വലിയ വിഷമം ആകും, പിന്നാലെ വന്ന് എന്തെടി എന്നെല്ലാം ചോദിച്ച് വലിയ പ്രശ്നമായെന്നും വരാം; നടി റബേക്ക സന്തോഷിന്റെ പുതിയ വീഡിയോ കണ്ടോ

കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റബേക്ക സന്തോഷ്. ഇതില്‍ കാവ്യ എന്ന ഒരു ശക്തമായ കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നത്. പരമ്പര അവസാനിച്ചിട്ട് നാളുകള്‍ പിന്നിടുമ്പോഴും ഇതിലെ കാവ്യ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്നു. തന്റെ പ്രായത്തെക്കാള്‍ പക്വതയുള്ള കഥാപാത്രത്തില്‍ ആയിരുന്നു ഇതില്‍ റബേക്ക എത്തിയിരുത്. കസ്തൂരിമാനിലെ കണ്ണന്‍ കാവ്യ ജോഡികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.

- Advertisement -

ആരാധകര്‍ ആഘോഷമാക്കിയിരുന്നു നടി റബേക്കയും സംവിധായകന്‍ ശ്രീജിത്തും തമ്മിലുള്ള വിവാഹം എല്ലാം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നായത്. ഇതിന്റെ വീഡിയോയും ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ കൊച്ചു വീഡിയോകള്‍ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്.

ഇപ്പോള്‍ ഒരു വീഡിയോയുമായാണ് റബേക്ക എത്തിയത്. ഞാന്‍ പറയുന്ന സ്റ്റേറ്റ്മെന്റ് ശരിയാണെന്ന് തോന്നുന്നുണ്ടോ, എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

”നമ്മള്‍ പെണ്‍പിള്ളേര് റോഡിലൂടെ കാറോടിക്കുമ്പോള്‍, മാക്സിമം വലത്തെ ട്രാക്കിലൂടെ ഓടിക്കാതെ, മെല്ലെ പോകാനുള്ള ഇടതുവശത്തെ ട്രാക്കിലൂടെ ഓടിക്കണം. ഫാസ്റ്റ് ട്രാക്ക് നാട്ടിലെ ചേട്ടന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. കൂടാതെ ചേട്ടന്മാരെ ഓവര്‍ടേക്ക് ചെയ്യരുത്. അവര്‍ പെണ്‍പിള്ളേരെയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്, അല്ലാതെ നമ്മളല്ല ചെയ്യേണ്ടത്. അത് ചേട്ടന്മാര്‍ക്ക് വലിയ വിഷമം ആകും. ചിലപ്പോ പിന്നാലെ വന്ന് എന്തെടി എന്നെല്ലാം ചോദിച്ച് വലിയ പ്രശ്നമായെന്നും വരാം. അതുകൊണ്ട് ചേട്ടന്മാര്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, ഓ ചേട്ടന്‍ പൊക്കോളു ഞങ്ങള്‍ക്ക് അത്യാവശ്യം ഒന്നുമില്ല എന്ന് പറയണം. കൂടാതെ നമ്മള്‍ പെണ്‍പിള്ളേര്‍ ടാക്സ് കൊടുക്കുന്നില്ല. അതുകൊണ്ട് എന്ത് അത്യാവശ്യമാണെങ്കിലും, കുറച്ച് നേരത്തെ ഇറങ്ങിയിട്ട് വളരെ പതുകെ പോയാല്‍ മതി. ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം”, എന്നാണ് വീഡിയോയിലൂടെ റബേക്ക പറയുന്നത്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്.

 

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

4 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

4 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

5 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

6 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

6 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

9 hours ago