മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുപ്രിയ മേനോൻ ഇന്ന്. മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാവും വിതരണക്കാരിയും ആണ് ഇവർ. എന്നാൽ അതിലേറെ ഇവരെ മലയാളികൾക്ക് അറിയാവുന്നത് പൃഥ്വിരാജിന്റെ ഭാര്യ എന്ന ലേബലിൽ ആണ്. സുപ്രിയ പൃഥ്വിരാജ് ഏതാണ് ഇവരുടെ പേര് പലയിടത്തും കാണപ്പെടാറുള്ളത്. വർഷങ്ങൾക്കു മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.
വിവാഹം ചെയ്യുന്ന സമയത്ത് ഒരു റിപ്പോർട്ടർ ആയിരുന്നു സുപ്രിയ. ബിബിസി എന്ന അന്താരാഷ്ട്ര ചാനലിന് വേണ്ടി ആയിരുന്നു സുപ്രിയ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ താരം റിപ്പോർട്ടർ ആയിരുന്ന സമയത്തെ ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ താരത്തിന്റെ ഭാഷയെ അഭിനന്ദിച്ചുകൊണ്ട് ആണ് ഇപ്പോൾ മലയാളികൾ രംഗത്ത് എത്തിയിരിക്കുന്നത്.
12 വർഷം മുൻപുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ കണ്ട ഉടനെ തന്നെ അഭിനന്ദനങ്ങൾ ആയി മലയാളികൾ എത്തിക്കഴിഞ്ഞു. “വെറുതെയല്ല രാജുവേട്ടൻ അടിച്ചുമാറ്റിയത്. ഈ കൊച്ച് എന്തൊരു ഗോൾഡ് ആണ്. സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയുന്ന നടനെ പാർട്ണറായി തിരഞ്ഞെടുപ്പ് കുട്ടി” – ഇങ്ങനെയൊക്കെയാണ് വരുന്ന ഓരോ കമൻറുകൾ.
2011 വർഷത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. ഏപ്രിൽ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്. വളരെ സർപ്രൈസ് ആയിട്ടായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. അതിനു മുൻപ് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന ഒരു സൂചന പോലും ആരും തന്നെ നൽകിയിരുന്നില്ല. ഇരുവർക്കും ഒരു മകൾ ഉണ്ട്. അല്ലി എന്നാണ് മകളുടെ പേര്. അതേസമയം പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് സുപ്രിയ ആണ്.