മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് പരിപാടിയിലെ നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു റോബിൻ. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും ജനപ്രിയത നേടിയ മറ്റൊരു താരം ഇല്ലായിരുന്നു. റോബിൻ രാധാകൃഷ്ണൻ തന്നെ ഈ സീസൺ വിജയിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി താരം ഇടക്കിവച്ച് പുറത്തു പോവുകയായിരുന്നു. സഹ മത്സരാർത്ഥിയുടെ മോശമായി പെരുമാറി എന്ന കാരണം കൊണ്ടാണ് താരം പുറത്തുപോയത്. എങ്കിലും ഇപ്പോഴും മലയാളികൾക്കിടയിൽ വലിയ ആരാധക സ്വാധീനമാണ് താരത്തിന് ഉള്ളത്. താരം എവിടെ പബ്ലിക് പരിപാടിക്ക് വന്നാലും വലിയ ജനാവലി ആണ് താരത്തെ കാണാൻ ഉള്ളത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു വുമൺസ് കോളേജിൽ ആണ് താരം അതിഥിയായി എത്തിയത്. ഇവിടെ നടന്ന ഒരു പരിപാടിയിൽ ജഡ്ജ് ആയിട്ട് ആയിരുന്നു റോബിനും ഋതു മന്ത്രയും എത്തിയത്. വലിയ സ്വീകരണം ആയിരുന്നു ഇവർക്ക് രണ്ടു പേർക്കും അവിടുത്തെ പെൺകുട്ടികൾ ഒരുക്കിയത്. വലിയ കരഘോഷത്തോടെ ആയിരുന്നു ഇവരെ സ്റ്റേജിലേക്ക് ക്ഷണിച്ചത്.
പരിപാടിയിൽ പങ്കെടുത്ത ഒരു കുട്ടിയോട് റോബിൻ ചോദിച്ച ചോദ്യം ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിങ്ങൾ ബിഗ് ബോസ് കാണാറുണ്ടോ എന്നായിരുന്നു റോബിൻ ആദ്യം തന്നെ ചോദിച്ചത്. കാണാറുണ്ട് സാർ എന്നായിരുന്നു പെൺകുട്ടി നൽകിയ മറുപടി. എന്നാൽ തന്നെ സാർ എന്നു വിളിക്കേണ്ട എന്നും ചേട്ടാ എന്നു വിളിച്ചാൽ മതി എന്നുമായിരുന്നു റോബിൻ പറഞ്ഞത്. താരം ഇത് പറഞ്ഞത് അവിടെ വലിയ രീതിയിലുള്ള കൈയ്യടികളാണ് സദസ്സിൽ നിന്നും ഉണ്ടായത്.
ഇദ്ദേഹത്തിൻറെ എൻഗേജ്മെന്റ് ഉടൻ തന്നെ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. മോഡലും സംരംഭകയും ആയിട്ടുള്ള ആരതി പൊടി എന്ന പെൺകുട്ടിയെ ആണ് റോബിൻ വിവാഹം ചെയ്യുന്നത്. അടുത്ത ഫെബ്രുവരി മാസത്തിൽ വിവാഹം ഉണ്ടാകും എന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. എന്തായാലും നിരവധി ആരാധകർ ആണ് ഇദ്ദേഹത്തിൻറെ വിവാഹത്തിനുവേണ്ടി ഇപ്പോൾ കാത്തിരിക്കുന്നത്.
ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…