Film News

ദുൽഖർ സിനിമകളെക്കുറിച്ച് ബോളിവുഡ് സൂപ്പർ താരം റൺബീർ കപൂർ പറയുന്നത് കേട്ടോ? അഭിമാനത്തിൽ മലയാളികൾ

പ്രശസ്ത വൃത്ത സംവിധായകരിൽ ഒരാളാണ് ബുദ്ധ മാസ്റ്റർ. ഇവർ ആദ്യമായി ഒരു സംവിധായകൻ ആവുകയാണ്. ഇവർ സംവിധാനം ചെയ്യുക ഹേയ് സിനാമിക എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. മാർച്ച് മൂന്നാം തീയതി ആയിരിക്കും സിനിമയുടെ റിലീസ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രണ്ടു നായികമാർ ആണ് ഉള്ളത്. കാജൽ അഗർവാളാണ് ഒരു നായിക. അതിഥി റാവു ഹൈദരി ആണ് മറ്റൊരു നായിക. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ നേരത്തെ പുറത്തുവന്നിരുന്നു. ഇതെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്.

- Advertisement -

ഒരു പുതിയ ഗാനമാണ് അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടത്. ഇപ്പോൾ ഇതിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുകയാണ് ബോളിവുഡ് സൂപ്പർ താരം രൺബീർ കപൂർ. ഹേയ് സിനാമിക എന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് എല്ലാം ആശംസകൾ എന്നാണ് താരം കുറിച്ചത്. ഒരു നടനെന്ന നിലയിൽ ദുൽക്കറിനെ താൻ ഏറെ ബഹുമാനിക്കുന്നു എന്നും രൺബീർ കൂട്ടിച്ചേർത്തു.

“ഇന്ന് പുറത്തിറങ്ങാൻ പോകുന്ന ഹേയ് സിനാമിക എന്ന സിനിമയിലെ ഗാനത്തിന്, സിനിമയുടെ അണിയറപ്രവർത്തകർക്ക് എല്ലാം എൻറെ ആശംസകൾ. ദുൽഖർ സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. ഒരു നടനെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അതിഥിക്കൊപ്പം ഞാൻ നേരത്തെ അഭിനയിച്ചിട്ടുണ്ട്. ഒരു മികച്ച നടിയാണ് അവർ. കാജലിൻ്റെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു. അവർക്കൊപ്പം വൈകാതെ തന്നെ ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബ്രിന്ദ്ര മാസ്റ്റർക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ച അനുഭവം എനിക്ക് ഉണ്ട്. മാർച്ച് മൂന്നാം തീയതി തീയേറ്ററുകളിൽ എത്താൻ പോകുന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു” – ഇതായിരുന്നു രൺബീർ കപൂർ പറഞ്ഞത്.

ഒരു റൊമാൻറിക് കോമഡി ചിത്രമായിരിക്കും ഇത് എന്നാണ് പോസ്റ്ററുകളും ഗാനങ്ങളും എല്ലാം കേട്ടിട്ട് ലഭിക്കുന്ന പ്രതീതി. ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ദുൽഖർ സൽമാൻറെ വളർച്ചയ്ക്ക് കാരണമാകുന്നു സിനിമകളിൽ ഒന്നുകൂടി ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രീത ജയരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്തായാലും ചിത്രത്തിന് വേണ്ടി ഒരുപോലെ കാത്തിരിക്കുകയാണ് ദുൽഖർ ആരാധകർ മാത്രമല്ല സാധാരണ സിനിമാ പ്രേമികളും.

Athul

Recent Posts

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

58 mins ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

2 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

14 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

14 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

15 hours ago