മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാന്ദ്ര തോമസ്. ഒരു നടി എന്ന നിലയിൽ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിർമ്മാതാവ് എന്ന നിലയിലും ഇവർ തിളങ്ങി. ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ ഇവർ നിരവധി സിനിമകളാണ് പ്രൊഡ്യൂസ് ചെയ്തിട്ടുള്ളത്. ഇതെല്ലാം തന്നെ മലയാളത്തിലെ മികച്ച സിനിമകളിൽ ഇടംപിടിക്കുകയും ചെയ്തു. പിന്നീട് ഇവർ ഈ നിർമ്മാണ കമ്പനിയിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോൾ വിജയ് ബാബു ഒറ്റയ്ക്കാണ് ഈ നിർമ്മാണകമ്പനി നോക്കിനടത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങളിലെല്ലാം തന്നെ താരത്തിൻ്റെ ഭർത്താവും ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ ഒപ്പം രണ്ടു മക്കൾ കൂടിയുണ്ട്. ഇരട്ടക്കുട്ടികളാണ് താരത്തിന് ഉണ്ടായത്. കുട്ടികളുടെ ക്യൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോകളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
ഇപ്പോൾ താരം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. എവിടെ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എന്ന് അറിയുമോ? കണ്ടാൽ ഏതോ യൂറോപ്യൻ രാജ്യം ആണെന്ന് തോന്നുന്നു. ചില ചിത്രങ്ങളിൽ സ്വിറ്റ്സർലാൻഡ് ആണ് എന്നാണ് തോന്നുക. എന്നാൽ ഈ രാജ്യം നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനത്ത് ആണ് ഇവർ ഇപ്പോൾ അവധി ആഘോഷിക്കുന്നത്. കാശ്മീരിലെ ഫെല്ഗം എന്ന സ്ഥലത്താണ് ഇവർ അവധി ആഘോഷിക്കുന്നത്. എന്തായാലും വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങളുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്.