Film News

ബിഗ് ബോസിൽ സർപ്രൈസ് എൻട്രിയായി ജിത്തു ജോസഫ്, റാം എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള എക്സ്ക്ലൂസിവ് അപ്ഡേറ്റും പുറത്ത്

മലയാള സിനിമ പ്രേമികൾക്ക് എപ്പോഴും വലിയ പ്രതീക്ഷ നൽകുന്ന പേരുകളിൽ ഒന്നാണ് ജിത്തു ജോസഫ് എന്നത്. മലയാളത്തിൽ നിലവിലുള്ള ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഇദ്ദേഹം തന്നെയാണ് എന്ന് ഒരു സംശയവും ഇല്ലാതെ പറയാം. എപ്പോഴെല്ലാം മോഹൻലാൽ എന്ന നടൻ അഭിനയത്തിലും ബോക്സ് ഓഫീസിലും പുറകോട്ട് പോയിട്ടുണ്ടോ, അപ്പോഴെല്ലാം ജിത്തു ജോസഫ് ഒരു സിനിമയുമായി ഇദ്ദേഹത്തിന് രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ വരാനിരിക്കുന്ന സിനിമയാണ് റാം എന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് ഈ സിനിമയ്ക്ക് മലയാളികൾ നൽകിയിരിക്കുന്നത്.

- Advertisement -

എന്നാൽ കോവിഡ് കാലത്ത് ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം മുടങ്ങി പോയത്. പിന്നീട് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സിനിമ ഔദ്യോഗികമായി നിർത്തിവെച്ചു എന്ന വാർത്തകൾ പോലും ഒരുകാലത്ത്. എന്നാൽ സിനിമ ഇനിയും ഉപേക്ഷിച്ചിട്ടില്ല എന്നാണ് ജിത്തു ജോസഫ് പിന്നീട് പലപ്പോഴായി വ്യക്തമാക്കിയത്. ഇപ്പോൾ ഈ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് നൽകുകയാണ് ജിത്തു ജോസഫ്. ബിഗ് ബോസ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു ഇദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

ബിഗ് ബോസ് മത്സരാർത്ഥിയായ അർജുൻ ആയിരുന്നു ഈ സിനിമയെ കുറിച്ച് ചോദിച്ചത്. ഇപ്പോൾ ഏതെങ്കിലും സിനിമ ചിത്രീകരണം പുരോഗമിക്കുന്നുണ്ടോ എന്നായിരുന്നു അർജുൻ ചോദിച്ചത്. റാം എന്ന സിനിമയുടെ പേര് എടുത്തുപറയുകയും ചെയ്തു. ഇതിനു മറുപടിയും ആയിട്ടാണ് ജിത്തു ജോസഫ് ഈ സിനിമയെ കുറിച്ചുള്ള അപ്ഡേറ്റ് നൽകിയത്.

“അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ. അത് വീണ്ടും ആരംഭിക്കുവാനുള്ള ആലോചനയിൽ അതിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തമാസം എങ്കിലും അത് തുടങ്ങണം എന്നാണ് ആഗ്രഹം. ആ പ്രതീക്ഷയിലാണ് മുന്നോട്ടു നീങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് ബാക്കിയുള്ള പ്രോജക്ടുകൾ എല്ലാം ഞാൻ മാറ്റിവെച്ചിരിക്കുന്നത്. കാരണം റാം ഒരു പ്രയോറിറ്റി തന്നെയാണ്. നിർമ്മാതാക്കൾ അതിൽ ഒരുപാട് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ നമ്മൾ പിന്തുണയ്ക്കണമല്ലോ” – ജിത്തു ജോസഫ് പറയുന്നു. അതേസമയം മത്സരാർത്ഥികൾക്ക് വേണ്ടി ബിഗ് ബോസ് നടത്തിയ ഓഡിഷനിൽ പങ്കെടുക്കുവാൻ ആണ് ഇദ്ദേഹവും ആൻറണി. ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാവരും തന്നെ അവരുടെ അഭിനയമികവുകൾ ഇവർക്ക് മുന്നിൽ വെളിപ്പെടുത്തി. ഒരുപക്ഷേ ഫിനാലയിൽ ആരാണ് സിനിമയിലേക്ക് പോകുന്നത് എന്നതിനെ സംബന്ധിച്ച് ഒരു അപ്ഡേറ്റ് വന്നേക്കാം.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

8 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

9 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

9 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

11 hours ago