Film News

ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ ഖുശ്ബു സംവിധായകനോട് മുന്നോട്ടു വെച്ചത് 2 നിബന്ധനകൾ, ഒന്നാമത്തെ നിബന്ധന ഐസ്ക്രീം വേണം എന്നതായിരുന്നു, രണ്ടാമത്തെ നിബന്ധന ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഖുശ്ബു. യഥാർത്ഥത്തിൽ മുംബൈ സ്വദേശിനി ആണ് ഇവർ. വളരെ പെട്ടെന്ന് ആയിരുന്നു ഇവർ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയത്. പിന്നീട് ഇവർ രാഷ്ട്രീയത്തിലും വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. ഡിഎംകെ എന്ന പാർട്ടിയിലൂടെയാണ് ഇവർ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് ഇവർ കോൺഗ്രസിൽ ചേരുകയായിരുന്നു. ഇപ്പോൾ ഇവർ ബിജെപിയിൽ ആണ് പ്രവർത്തിക്കുന്നത്.

- Advertisement -

അതേസമയം താൻ ആദ്യമായി അഭിനയിച്ചു തുടങ്ങിയ ദിവസങ്ങളെ കുറിച്ചുള്ള രസകരമായ കഥകൾ ഓർത്തെടുക്കുകയാണ് ഇപ്പോൾ താരം. ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമ മേഖലയിൽ അരങ്ങേറിയത് എന്നാണ് താരം പറയുന്നത്. ബോളിവുഡിലെ അന്നത്തെ മുൻനിര നടിമാരിൽ ഒരാളായിരുന്ന ഹേമാ മാലിനിയുടെ ബന്ധുക്കളുമായി ഇവരുടെ സഹോദരൻ സൗഹൃദത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഹേമാമാലിനിയുടെ വീട്ടിൽ കളിക്കാൻ ഇവരും പോകാറുണ്ടായിരുന്നു. അങ്ങനെ ഹേമാമാലിനിയുടെ വീട് എങ്ങനെയായിരിക്കും എന്ന് കാണാൻ ഇവർക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു.

ഒരിക്കൽ നടിയും സഹോദരനും ഹേമാ മാലിനിയുടെ വീട്ടിൽ പോയതായിരുന്നു. അപ്പോൾ രവിചോപ്ര ആയിരുന്നു നടിയെ ആദ്യമായി ശ്രദ്ധിച്ചത്. ആ സമയത്ത് ബേണിങ് ട്രെയിൻ എന്ന ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികളിൽ ആയിരുന്നു അദ്ദേഹം. ഒരു എട്ടു വയസ്സുള്ള കുട്ടിയുടെ കഥാപാത്രത്തിലേക്ക് ഒരു പെൺകുട്ടിയെ അന്വേഷിക്കുകയായിരുന്നു ഇദ്ദേഹം.

പിന്നീട് ഇദ്ദേഹം നടിയുടെ അമ്മയോട് ഈ കാര്യം ധരിപ്പിച്ചു. നിനക്ക് താല്പര്യമുണ്ടെങ്കിൽ അഭിനയിച്ചിട്ട് വരൂ എന്ന് അമ്മ പറഞ്ഞു. ഒരു ഐസ്ക്രീം വാങ്ങി തന്നാൽ അഭിനയിക്കാം എന്നായിരുന്നു ഖുശ്ബു രവി ചോപ്രയുടെ മുന്നിൽ വച്ച നിബന്ധന. അന്നൊക്കെ ഐസ്ക്രീം എന്നുപറഞ്ഞാൽ ജീവനായിരുന്നു എന്നാണ് നടി പറയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയം തുടങ്ങിയിരുന്നു എങ്കിലും സ്കൂൾ ടൈമിൽ ഇവർ അഭിനയിക്കാൻ പോകില്ലായിരുന്നു. സ്കൂൾ സമയത്ത് അഭിനയം പറ്റില്ല എന്നതായിരുന്നു ഇവരുടെ കരിയറിലെ തന്നെ ആദ്യത്തെ നിബന്ധന.

Athul

Recent Posts

രാവിലെ പുട്ടും മുട്ടക്കറിയും, ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കൻ കറിയും, സ്വാസികയുടെ വീട്ടിലെത്തിയ പ്രേമിന് ഭാര്യ വീട്ടുകാരുടെ വക കിടിലൻ ട്രീറ്റ് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക വിജയ്. സിനിമ മേഖലയിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി പരമ്പരകളിലും…

3 hours ago

ജീവിതത്തിലെ പുതിയ ഒരു അധ്യായം, സന്തോഷവാർത്ത അറിയിച്ചു ചക്കപ്പഴം പരമ്പരയിലെ പല്ലവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തമൻറെയും ആശയുടെയും മൂത്തമകൾ…

4 hours ago

ഓട്ടോഗ്രാഫ് പരമ്പരയിലെ മൃദുലയെ ഓർമ്മയില്ലേ? ഇവർ വീണ്ടും ഗർഭിണിയാണോ? കമന്റിന് റിപ്ലൈ നൽകി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയുടെ അണിയറപ്രവർത്തകരിൽ ഒരാളായിട്ടുള്ള വ്യക്തിയെ…

4 hours ago

ആദ്യ കുഞ്ഞിന് ഒരു വയസ്സ് മാത്രം പ്രായം, അതിനുള്ളിൽ രണ്ടാം വിശേഷം അറിയിച്ചു ദേവികയും ഭർത്താവും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദൈവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അവതാരിക…

4 hours ago

രമ്യ നമ്പീശന്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ ആണ് സനൂപ് എത്തിയത്, മങ്കിപെൻ സിനിമയിലെ താരത്തിന് സംഭവിച്ച മാറ്റം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാസ്റ്റർ സനൂപ്. ബാലതാരം എന്ന നിലയിലാണ് സനൂപ് ശ്രദ്ധിക്കപ്പെടുന്നത്. മങ്കി പെൻ എന്ന…

7 hours ago

കേരളം കാത്തിരുന്ന ഒത്തുചേരൽ, പേർളിയെയും ശ്രീനിഷിനേയും മക്കളെയും കാണാൻ ഗോവിന്ദും ഗോപികയും നേരിട്ടെത്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് പേർളി മാണിയും ഗോവിന്ദ് പത്മസൂര്യയും. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ…

19 hours ago