മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സഞ്ജയ് ദത്ത്. എപ്പോഴും വിവാദങ്ങളുടെ തോഴനാണ് ഇദ്ദേഹം എന്ന് വേണമെങ്കിൽ പറയാം. ഒരുപാട് കേസുകളും ഉണ്ട് ഇദ്ദേഹത്തിനെതിരെ. ഇത് കൂടാതെ വ്യക്തിജീവിതത്തിലും അത്ര നല്ല കഥകൾ ഒന്നുമല്ല ഇദ്ദേഹത്തിന് പറയുവാൻ ഉള്ളത്. തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. ആ സമയത്ത് നടി ആയിരുന്നു മാധുരി ദീക്ഷിത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നായിരുന്നു അന്നത്തെ ഗോസിപ്പുകൾ. ഒരുമിച്ച് ഒരുപാട് സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു മാസികയുടെ കവർസ്റ്റോറിയായി ഇവരുടെ പ്രണയകഥ വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.
അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. ആ സമയത്ത് സഞ്ജയ് ദത്ത് വിവാഹിതനായിരുന്നു. റിച്ചാ ശർമ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ഇതേ സമയത്ത് തന്നെയാണ് സഞ്ജയ് ദത്ത് മാധുരി ദീക്ഷിതുമായി റിലേഷൻഷിപ്പ് വെച്ചത്. ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയതിനു ശേഷം മാധുരി ദീക്ഷനെ വിവാഹം ചെയ്യുവാൻ ഒരുങ്ങുകയാണ് സഞ്ജയ് എന്ന വാർത്തകൾ അന്നുതന്നെ വന്നിരുന്നു.
ഇതിനിടയിൽ ആയിരുന്നു ആദ്യ ഭാര്യക്ക് ബ്രെയിൻ ട്യൂമർ സ്ഥിതീകരിക്കുന്നത്. ചികിത്സയ്ക്കുവേണ്ടി അവർ പിന്നീട് അമേരിക്കയിലേക്ക് പോയി. എന്നാൽ ഭർത്താവിന്റെ അവിഹിതബന്ധം അറിഞ്ഞപ്പോൾ ഇവർ മുംബൈയിലേക്ക് തിരിച്ചെത്തുകയായിരുന്നു. എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു റിച്ചാ. പക്ഷേ വളരെ വേദനാജനകമായിരുന്നു സഞ്ജയുടെ പെരുമാറ്റം. 15 ദിവസങ്ങൾക്ക് ശേഷം അവർ അമേരിക്കയിലേക്ക് തിരിച്ചു പോവുകയായിരുന്നു.
ഇതിനുശേഷം മാധുരി ദീക്ഷിത് തന്റെ സഹോദരിയുടെ ജീവിതം തകർത്തു എന്ന് ആരോപിച്ചുകൊണ്ട് റിച്ചയുടെ സഹോദരൻ രംഗത്ത് എത്തിയിരുന്നു. ഒരു അഭിമുഖത്തിൽ ആയിരുന്നു മാധുരിയുടെ മനുഷ്യത്വമില്ലായ്മയ്ക്ക് എതിരെ സഹോദരൻ തുറന്നു സംസാരിച്ചത്. 1996 വർഷത്തിൽ ട്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് റിച്ച മരണമടയുകയായിരുന്നു. എന്നാൽ 1993 വർഷത്തിൽ സഞ്ജയ് ദത്ത് അറസ്റ്റിൽ ആവുകയായിരുന്നു. അനധികൃതമായി ആയുധം കൈവശം വെച്ചു എന്ന് കുറ്റത്തിന് ആയിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് പുറത്തിറങ്ങിയ ഇദ്ദേഹം മാധുരി ദീക്ഷിതുമായുള്ള ബന്ധം എല്ലാം അവസാനിപ്പിക്കുകയായിരുന്നു.