Film News

ഗോൾഡ് സിനിമയ്ക്ക് ട്രെയിലർ ഉണ്ടാവില്ല, പകരം മറ്റൊന്ന് ആയിരിക്കും ഉണ്ടാവുക – പ്രഖ്യാപനവുമായി അൽഫോൺസ് പുത്രൻ, അതെന്ത് പരിപാടിയാണ് എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അൽഫോൻസ് പുത്രൻ. നിലവിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. വെറും രണ്ടു സിനിമകൾ കൊണ്ടുമാത്രമാണ് അദ്ദേഹം ഈ ബഹുമതി സ്വന്തമാക്കി എടുത്തത്. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നേരം എന്ന സിനിമയാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ഇതിനുശേഷം പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് പ്രേമം.

- Advertisement -

ഇപ്പോൾ ഇദ്ദേഹത്തിൻറെ മൂന്നാം സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. പ്രേമം റിലീസ് ചെയ്തു ഏകദേശം ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത സിനിമ റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പൃഥ്വിരാജ് ആണ് സിനിമയിൽ ജോഷി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം നയൻതാര ആണ് സിനിമയിൽ സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി എത്തുന്നത്. സിനിമ ഈ വർഷം ഓണം റിലീസ് ആയി എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആരാധകർ നൽകുന്ന കമന്റുകൾക്ക് മറുപടി അദ്ദേഹം നൽകാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഗോൾഡ് എന്ന സിനിമയുടെ ട്രെയിലർ എപ്പോഴായിരിക്കും പുറത്തിറങ്ങുക എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഇതിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

ഗോൾഡ് എന്ന ചിത്രത്തിന് മിക്കവാറും ട്രെയിലർ ഉണ്ടാകില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതിന് പകരം ഒരു പാട്ട് അങ്ങോട്ട് ഇറക്കും എന്നാണ് അൽഫോൻസ് പുത്രൻ പറഞ്ഞിരിക്കുന്നത്. അതെന്ത് പരിപാടിയാണ് എന്നാണ് ഇപ്പോൾ മലയാളികൾ ചോദിക്കുന്നത്. അവർക്കുള്ള മറുപടിയുമായി പ്രേക്ഷകർ തന്നെ രംഗത്ത് വന്നിട്ടുണ്ട്. പ്രേമം എന്ന സിനിമ ഇറങ്ങുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു എന്നും ആ സിനിമയ്ക്ക് ട്രെയിലർ ഉണ്ടായിരുന്നില്ല മറിച്ച് ഒരു ഗാനം മാത്രമായിരുന്നു റിലീസ് ചെയ്തത് എന്നുമാണ് പ്രേക്ഷകർ ഓർമിച്ചെടുക്കുന്നത്.

Athul

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

15 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

16 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

16 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

18 hours ago