Film News

ഇത്തവണ വെറും കയ്യോടെ അല്ല, ആതിരയുടെ കുഞ്ഞിന് അമൃത കൊണ്ടുവന്ന സമ്മാനം കണ്ടോ?

അമൃത നായര്‍ എന്ന സീരിയല്‍ നടിയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കുടുംബവിളക്കില്‍ അമൃത അവതരിപ്പിച്ച ശീതള്‍ എന്ന കഥാപാത്രത്തെ കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഈ സീരിയലില്‍ നിന്ന് പിന്മാറുകയായിരുന്നു അമൃത. മറ്റൊരു പ്രോഗ്രാം ലഭിച്ചതോടെ രണ്ടുംകൂടി ഒന്നിച്ചു കൊണ്ടുപോകാന്‍ അമൃത ശ്രമിച്ചു. എന്നാല്‍ സമയത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ ഒരു പരമ്പരയില്‍ നിന്നും അമൃത പിന്മാറുകയായിരുന്നു. കുടുംബവിളക്കില്‍ നിന്ന് പോയെങ്കില്‍ അമൃതയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം വൈകാതെ തന്നെ യൂട്യൂബ് ചാനലും ആരംഭിച്ചു. അമൃതിക്കൊപ്പം അധികവും അമ്മയും ചാനലില്‍ എത്താറുണ്ട്.

- Advertisement -

അതേസമയം കുടുംബ വിളക്കിലെ മറ്റൊരു കഥാപാത്രമായിരുന്നു ഡോക്ടര്‍ അനന്യ. നടി ആതിര മാധവാണ് അനന്യയായി എത്തിയിരുന്നത്. ആതിരയും കുടുംബവിളക്കിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് സിനിമയില്‍ ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തു ആതിര. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ആതിര കുടുംബവിളക്കില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇന്നൊരു അമ്മ കൂടിയാണ് ഈ നടി.

ആതിരയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ കാണുകയും ഒന്നിച്ചുള്ള വീഡിയോസ് എല്ലാം ഷൂട്ട് ചെയ്യുകയും ചെയ്യാറുണ്ട് താരങ്ങള്‍. ഇവര്‍ ഒന്നിച്ചു ചെയ്യുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ ആതിരയുടെ കുഞ്ഞിനെ കാണാന്‍ എത്തിയിരിക്കുകയാണ് അമൃത നായര്‍. ഇത്തവണയും അമ്മയ്‌ക്കൊപ്പമാണ് അമൃത എത്തിയത്. ആതിരയുടെ കുഞ്ഞിന് കളിക്കാനായി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊണ്ടാണ് അമൃത വന്നത്.

താരങ്ങളുടെ ഈ പുതിയ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. പതിവുപോലെ ആതിരയുടെ തമാശയും ഈ വീഡിയോയില്‍ ഉണ്ട്. അവസാനം ഒന്നിറങ്ങിപ്പോകുമോ ഇവിടെനിന്ന് എന്നാണ് ആതിര അമൃതയുടെ തമാശരൂപേണ ചോദിക്കുന്നത്. അമൃത സ്ഥിരമായി പങ്കുവെക്കുന്ന വീഡിയോയില്‍ കോമഡികള്‍ ഏറെയാണ്. ഇത്തവണയും പ്രേക്ഷകരെ ചിരിപ്പിച്ചിരിക്കുകയാണ് താരങ്ങള്‍.

 

Anusha

Recent Posts

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

11 mins ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

23 mins ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

1 hour ago

അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ.പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ; പുറത്തിറങ്ങിയപ്പോൾ വന്ന ആ കോൾ;സാഗർ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ…

2 hours ago

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിന്റോ.സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയമാണ്.ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി…

2 hours ago

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

3 hours ago