കഴിഞ്ഞവർഷം വലിയ വിജയം നേടിയ സിനിമയായിരുന്നു ജയിലർ. ബിസ്റ്റ് എന്ന പരാജയ സിനിമയ്ക്ക് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്ത് ആക്കി കൊണ്ടായിരുന്നു ഈ സിനിമയുടെ വിജയം. 600 കോടിയോളം രൂപയാണ് ഈ സിനിമയുടെ ആഗോള കളക്ഷൻ. കലാനിധി മാരനാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
അതേസമയം ഈ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഒന്നാം ഭാഗത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ ഉണ്ടായിരുന്നു അതിഥി വേഷങ്ങളിൽ. അതിഥി വേഷങ്ങളാണ് ഇവർ ചെയ്തത് എങ്കിലും മിനിറ്റുകൾ നീണ്ട ഈ സീനുകൾ വലിയ ഇമ്പാക്ട് ആണ് തിയേറ്ററിൽ ഉണ്ടാക്കിയത്. മോഹൻലാലിനെ അടുത്തകാലത്തൊന്നും ഇത്രയും മാസ് അപ്പീലിൽ കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകർ എല്ലാവരും പറഞ്ഞത്.
ഇപ്പോൾ ഈ സിനിമയുടെ രണ്ടാം ഭാഗത്തിൽ മറ്റൊരു സൂപ്പർതാരം കൂട്ടി ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നന്ദമൂരി ബാലകൃഷ്ണ ആയിരിക്കും ഈ സൂപ്പർതാരം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ ഒന്നാം ഭാഗത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നു എന്നും എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നടക്കാതെ പോയി എന്നുമാണ് നെൽസൺ ഒരു ഇൻറർവ്യൂവിൽ പറഞ്ഞത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിൽ ഇദ്ദേഹം വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
രണ്ടാം ഭാഗത്തിൽ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും കൊണ്ടുവരാൻ ചർച്ചകൾ നടക്കുകയാണ്. അതേസമയം ഈ സിനിമയ്ക്ക് വേണ്ടി നെൽസൺ തയ്യാറാക്കിയ തിരക്കഥയ്ക്ക് നിർമ്മാതാക്കളുടെയും രജനീകാന്തിന്റെയും ഭാഗത്തുനിന്നും ഗ്രീൻ സിഗ്നൽ ലഭിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം തെലുങ്കിൽ ഒരു സൂപ്പർസ്റ്റാർ ആണ് ബാലകൃഷ്ണ എങ്കിലും മലയാളികൾക്കിടയിൽ ഇദ്ദേഹം വെറും ഒരു കോമഡി പീസ് ആണ് എന്നതാണ് യാഥാർത്ഥ്യം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…
തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…