Film News

ടെലിവിഷൻ മേഖലയിലെ സംരംഭം വൻ പരാജയം, കടുത്ത സാമ്പത്തിക നഷ്ടത്തിൽ നിന്നും സിനിമയിലേക്ക് ചുവടുവെച്ചു സഹോദരിമാർ – ദത്ത് സഹോദരിമാരുടെ കഥ അറിയുമോ? മലയാളി പെണ്ണുങ്ങൾ ഇവരെ കണ്ടുപഠിക്കണം എന്ന് പ്രേക്ഷകർ

എന്താണ് യഥാർത്ഥത്തിൽ ഒരു സക്സസ് ഫോർമുല? ചില ആളുകൾ പറയുന്നത് ഒരു സിനിമയിൽ എല്ലാ കൊമേഴ്ഷ്യൽ ചേരുവകൾ ഉണ്ടെങ്കിൽ മാത്രമേ അത് ബോക്സ് ഓഫീസിൽ ഹിറ്റ് ആവുകയുള്ളൂ എന്നാണ്. എന്നാൽ ചില ആളുകൾ വിശ്വസിക്കുന്നത് മറ്റൊരു രീതിയിൽ ആണ്. കണ്ടന്റ് ആണ് യഥാർത്ഥ രാജാവ്. നല്ല കഥയുണ്ടെങ്കിൽ ഏത് സിനിമയും ആളുകൾ കാണും. ദത്ത് സഹോദരിമാർ അത്തരത്തിൽ കണ്ടന്റ് ഓറിയന്റഡ് സിനിമകൾ ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ സഹോദരിമാർ ആണ്. എന്നാൽ ഇവരുടെ പ്രയാണം അത്ര സുഖകരം ആയിരുന്നില്ല.

- Advertisement -

ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിച്ചത്. എന്നാൽ വലിയ പരാജയം ആയിരുന്നു ഇവർ ഇവിടെനിന്നും നേരിട്ടത്. ഇവർ ചെയ്ത ടിവി ഷോകൾ എല്ലാം പരാജയം ആയതുകൊണ്ട് തന്നെ വലിയ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങൾ ഇവരെ തേടിയെത്തി. സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിങ്ങനെയാണ് സഹോദരിമാരുടെ പേര്. ഇവരുടെ ആദ്യത്തെ സിനിമ യെവടെ സുബ്രഹ്മണ്യം എന്നത് ആയിരുന്നു. ഇത് ഒരു കൊമേഷ്യൽ സക്സസ് ആയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു നിർമാതാക്കൾ എന്ന നിലയിൽ ഇവരുടെ ആദ്യത്തെ സിനിമ ഹിറ്റ് ആയതോടെ പിന്നീട് ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പിന്നീട് മഹാനടി എന്ന സിനിമ ഇവർ പ്രൊഡ്യൂസ് ചെയ്തു. ഇതിനുശേഷം ജാതി രത്നാലു എന്ന ചിത്രവും ഇവർ പ്രൊഡ്യൂസ്. അടുത്തിടെ പുറത്തിറങ്ങിയ ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സീതാരാമം എന്ന ചിത്രവും ഇവർ ആയിരുന്നു നിർമ്മിച്ചത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. “പലരും കരുതിയത് മഹാനടി എന്ന ചിത്രം എല്ലാ ഓഡിയൻസും ആയി കണക്ട് ആവില്ല എന്നാണ്. എന്നാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ ചിത്രത്തെ ഏറ്റെടുത്തു. സീതാരാമം എന്ന സിനിമയുടെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു” – ദത്ത് സഹോദരിമാർ പറയുന്നു.

കെജിഎഫ് പോലെയുള്ള സിനിമകൾ കാണുവാൻ മാത്രമേ ആളുകൾ തിയേറ്ററിലേക്ക് വരുള്ളൂ എന്ന് പറയുന്ന സന്ദർഭത്തിലാണ് സീതാരാമം എന്ന ഇവരുടെ റൊമാൻസ് ഡ്രാമ ചിത്രം സൂപ്പർ ഹിറ്റ് ആയി മാറിയിരിക്കുന്നത്. വിജയത്തിന് അങ്ങനെ ഒരു പ്രത്യേക ഫോർമുല ഒന്നുമില്ല എന്നും മികച്ച കഥയുണ്ടെങ്കിൽ ആളുകൾ എല്ലാവരും സിനിമകളെയും സ്വീകരിക്കും എന്നുമാണ് ഇവർ പറയുന്നത്. എല്ലാത്തരത്തിലുള്ള സിനിമകളും നമുക്ക് വേണമെന്നും തങ്ങൾ ഇനി നിർമ്മിക്കാൻ പോകുന്ന സിനിമകൾ പല ജോണറിൽ ഉള്ളതാണ് എന്നും ഇവർ പറയുന്നു.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

4 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

4 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

5 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

6 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

6 hours ago