Film News

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഹരി പത്തനാപുരം ആണ് ഈ കഥ പറഞ്ഞിരിക്കുന്നത്. കുഞ്ചാക്കോ ബോബനും അദ്ദേഹത്തിൻറെ അമ്മയുമാണ് ഈ കഥയിലെ പ്രധാനപ്പെട്ട കഥ.

- Advertisement -

“അഞ്ചൽ എന്ന സ്ഥലത്തുള്ള ഒരു വ്യക്തി. അദ്ദേഹം ലോണെടുത്ത് ഒരു സ്റ്റുഡിയോ തുടങ്ങുവാൻ തീരുമാനിക്കുകയായിരുന്നു. 1997 ആണ് വർഷം. ആരായിരിക്കണം സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യേണ്ടത് എന്നതായിരുന്നു പലരുടെയും സംശയം. ആ സമയത്ത് ആയിരുന്നു അനിയത്തിപ്രാവ് എന്ന സിനിമ റിലീസ് ചെയ്തത്. ആ സിനിമയും അതിലെ നായകനും ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ ആയിരിക്കും ഈ കടയുടെ ഉദ്ഘാടനം എന്ന് ചോദിക്കുന്നവരോട് എല്ലാവരോടും ഉടമ പറഞ്ഞു. എന്നാൽ പലരും ഇത് വിശ്വസിക്കാൻ പോലും തയ്യാറായില്ല. അക്കാലത്തെ ഒരു മാഗസിനിൽ കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പർ അടക്കം അച്ചടിച്ചു വന്നിരുന്നു. കടയുടമ ഈ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

ഫോൺ എടുത്തത് കുഞ്ചാക്കോ ബോബന്റെ മാതാവ് ആയിരുന്നു. വളരെ ബുദ്ധിമുട്ടിയിട്ടാണ് സ്റ്റുഡിയോ ഇട്ടത് എന്നും കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്യുവാൻ വരണമെന്നാണ് തൻറെ ആഗ്രഹം എന്നും ഉടമ പറഞ്ഞു. കുറച്ചു ബുദ്ധിമുട്ടാണ് വരാൻ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ അമ്മ ആദ്യം പറഞ്ഞത്. പക്ഷേ കടയുടെ ഉടമ പിടിച്ച പിടിയിൽ തന്നെ നിന്നു. അവസാനം ഒരു ദിവസം കുഞ്ചാക്കോ വീട്ടിലുള്ള ദിവസം അദ്ദേഹത്തോട് വീട്ടിലേക്ക് വരാൻ പറഞ്ഞു. ഇതനുസരിച്ച് കടയുടമ വീട്ടിൽ ചെന്നപ്പോൾ അവിടെ കുഞ്ചാക്കോ ബോബൻ ഉണ്ടായിരുന്നില്ല. അയാൾ തന്റെ പ്രശ്നങ്ങൾ എല്ലാം കുഞ്ചാക്കോ ബോബന്റെ അമ്മയോട് പറയുകയായിരുന്നു. അപ്പോഴായിരുന്നു ചാക്കോച്ചൻ വന്നത്.

മോനെ ഇയാളുടെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണ്. ഇദ്ദേഹത്തിൻറെ ഒരു സ്റ്റുഡിയോ നീ ഉദ്ഘാടനം ചെയ്യണമെന്ന് പറയാനാണ് വന്നത്. ശനിയാഴ്ച മാത്രമേ ഒഴിവു ഉണ്ടാവുകയുള്ളൂ എന്നായിരുന്നു ചാക്കോച്ചൻ പറഞ്ഞത്. അങ്ങനെയാണെങ്കിൽ അന്നെങ്കിലും നീ അത് ചെയ്യണം എന്നായി അമ്മ. ഒടുവിൽ കുഞ്ചാക്കോ ബോബൻ സമ്മതിക്കുകയായിരുന്നു. ഒരു ദിവസം മാത്രമാണ് കുഞ്ചാക്കോ ബോബൻ വീട്ടിൽ ഉണ്ടാവുക. അന്ന് തന്നെ മകനെ മറ്റൊരു പരിപാടിക്ക് പറഞ്ഞു വിട്തിൽ അമ്മയ്ക്ക് ചെറിയ വിഷമം. തുടർന്ന് ഒരു രൂപ പോലും വാങ്ങാതെ കടയുടെ ഉദ്ഘാടനം ബോബൻ നിർവഹിക്കുകയായിരുന്നു.

Athul

Recent Posts

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

3 mins ago

പ്രിയം എന്ന സിനിമയിലെ നായികയെ ഓർമ്മയില്ലേ? 22 വർഷങ്ങൾക്ക് ശേഷം വിശേഷ വാർത്തയുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…

24 mins ago

രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം

പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…

35 mins ago

യുവാവിനെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് കസ്റ്റഡിയിൽ വിഐപി പരിഗണന, വീഡിയോ സഹിതം തെളിവുകൾ പുറത്ത്

കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…

52 mins ago

നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം.ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും;ഷക്കീല

നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന…

57 mins ago

പുതിയ ഒരു സന്തോഷം കൂടി, സന്തോഷവാർത്ത അറിയിച്ചു റിയാസ് ഖാൻ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…

1 hour ago