Film News

ഒരിക്കൽ ഭിക്ഷ തേടി 6 വയസ്സുള്ള പെൺകുട്ടി മമ്മൂട്ടിയുടെ മുന്നിൽ എത്തി, സംശയം തോന്നിയ മമ്മൂട്ടി പെൺകുട്ടിയെ ചോദ്യം ചെയ്തു, പിന്നീട് പെൺകുട്ടിയുടെ രക്ഷകനായി – ആ പെൺകുട്ടി ഇന്ന് എവിടെ എന്നറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും ഇദ്ദേഹം ചെയ്യുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് ഭിക്ഷക്കാരുടെ കയ്യിൽ നിന്നും ഒരു പെൺകുട്ടിയെ മമ്മൂട്ടിയെ രക്ഷിച്ചു. പിന്നീട് ആ പെൺകുട്ടിയെ ജനസേവ കേന്ദ്രത്തിലേക്ക് ഇദ്ദേഹം മാറ്റുകയും ചെയ്തു. വിദ്യാഭ്യാസം എല്ലാം നൽകുകയും ചെയ്തു. ശ്രീദേവി എന്നാണ് ആ പെൺകുട്ടിയുടെ പേര്. പിന്നീട് പെൺകുട്ടി വിവാഹം ചെയ്യുകയും ഇപ്പോൾ കുടുംബിനിയായി ജീവിക്കുകയും ആണ്.

- Advertisement -

അടുത്തിടെ താരം ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. ഇതിനിടയിലാണ് മമ്മൂട്ടി ചെയ്തുതന്ന സഹായങ്ങളെ കുറിച്ച് എല്ലാം തന്നെ താരം പറഞ്ഞത്. ജനിച്ച ഉടനെ തന്നെ ഇവരുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നാടോടി സ്ത്രീ ആയിരുന്നു ഇവരെ എടുത്തു വളർത്തിയത്. അവരുടെ ഒപ്പം ഭിക്ഷാടനത്തിന് പോകുമായിരുന്നു കുട്ടി. അങ്ങനെ ശ്രീദേവി അവരിൽ ഒരാളായി മാറി. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. മാലിന്യം വരെ പെറുക്കി തിന്നേണ്ടി വന്നിരുന്നു. ഭിക്ഷ നേടി ലഭിക്കുന്നത് കുറവാണെങ്കിൽ ശാരീരികമായി അവർ ഉപദ്രവിക്കുമായിരുന്നു.

ഒരിക്കൽ ഇവർ യാദൃശ്ചികമായി മമ്മൂട്ടിയെ കണ്ടു. പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് മമ്മൂട്ടിയെ കാണുന്നത്. ഭിക്ഷ തേടി പോയതായിരുന്നു അവിടെ. മമ്മൂട്ടിയെ കണ്ടപ്പോൾ സാറേ വിശക്കുന്നു എന്തെങ്കിലും തരണം എന്നു പറഞ്ഞു. മമ്മൂട്ടി കുറച്ചു നേരം മുഖത്തേക്ക് നോക്കി കാര്യങ്ങൾ എല്ലാം ചോദിച്ചു. മമ്മൂട്ടി പിന്നീട് ചില സാമൂഹിക പ്രവർത്തകരെ കണ്ട് വിഷയം സംസാരിക്കുവാൻ തുടങ്ങി. ഒരു ഭിക്ഷാടന മാഫിയ ആണ് ഭിക്ഷയ്ക്ക് കുട്ടികളെ വിടുന്നത് എന്നും മമ്മൂട്ടി അറിഞ്ഞു. ഇതിനുശേഷമാണ് കുട്ടിയെ ഏറ്റെടുക്കുവാനുള്ള തീരുമാനം മമ്മൂട്ടി എടുത്തത്.

അങ്ങനെ ശ്രീദേവിയെ ഏറ്റെടുക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. എന്നാൽ അവിടെ നിന്നും വരില്ല എന്നും അവിടെ എവിടെയെങ്കിലും നിന്ന് പഠിച്ചു കൊള്ളാം എന്നും ശ്രീദേവി പറഞ്ഞു. അതിനുള്ള സംവിധാനം ചെയ്തു തരാൻ പറ്റുമോ എന്നായിരുന്നു ശ്രീദേവി ചോദിച്ചത്. അങ്ങനെ അദ്ദേഹം ചിലരെ വിളിച്ചു സംസാരിക്കുകയും അവിടെ ഒരു സ്കൂളിൽ ചേർക്കുകയും ചെയ്തു. മലയാളം അറിയാത്തതുകൊണ്ട് അടുത്തുള്ള ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റുവാൻ ഉള്ള ഏർപ്പാടുകൾ മമ്മൂട്ടി ചെയ്തു. ആറോ ഏഴോ വയസ്സ് മാത്രമായിരുന്നു അന്ന് ശ്രീദേവിക്ക് ഉണ്ടായിരുന്നത്. അവിടെ എത്തിയപ്പോൾ ശ്രീദേവിക്ക് ഒരുപാട് സന്തോഷമായി. ഒരുപാട് കുട്ടികളും അമ്മമാരും ഒക്കെ ഉണ്ടായിരുന്നു അവിടെ.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

7 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

8 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

9 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

10 hours ago