മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ. ഇന്നലെയായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. കഴിഞ്ഞദിവസം തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. മമ്മൂട്ടി തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നടി ജ്യോതിക ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോതിക അഭിനയിക്കുന്ന മൂന്നാമത്തെ മലയാളം സിനിമ കൂടിയാണ് ഇത് എന്ന് പ്രത്യേകതയും ഉണ്ട്.
ജിയോ ബെബി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ പ്രതീക്ഷകൾ വാനോളമാണ്. മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നത് പ്രത്യേകതയും ഉണ്ട്. അതേ സമയം ആദർശ സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
ഇപ്പോൾ സിനിമയിലേക്ക് എങ്ങനെയാണ് ജോതിക എത്തിയത് എന്ന് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്ത്. അതിനുവേണ്ടി രസകരമായ ഒരു കഥയുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ ഇദ്ദേഹം പറഞ്ഞത്. അതേസമയം സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ തുടങ്ങും എന്നും തുടങ്ങിയാൽ ഉടൻ തന്നെ കഴിയുമെന്നും കഴിഞ്ഞാൽ ഉടൻതന്നെ സിനിമയുടെ റിലീസ് ഉണ്ടാകും എന്നുമാണ് അറിയാൻ സാധിക്കുന്നത്.
“സിനിമയിലേക്ക് പെർഫെക്റ്റ് ആയിട്ടുള്ള ഒരു നായികയെ കണ്ടെത്തുക എന്നത് വലിയ റിസ്ക് ഉള്ള പരിപാടി ആയിരുന്നു. ഇതിനിടയിൽ ആയിരുന്നു മമ്മൂക്ക പറഞ്ഞത് നമുക്ക് ജ്യോതികയെ നോക്കാമെന്ന്. ഞങ്ങളുടെ മനസ്സിൽ പോലും അങ്ങനെയൊരു ആശയമില്ലായിരുന്നു. മമ്മൂക്കയുടെ ചോയ്സ് ആയിരുന്നു അത്. അത് പിന്നീട് പെർഫെക്റ്റ് ആയ കാസ്റ്റിങ്ങിലേക്ക് എത്തിച്ചു. ജ്യോതികയും സൂര്യയും ആയി വളരെ മികച്ച ആത്മബന്ധം ഉണ്ടാക്കിയെടുക്കാൻ ഈ സിനിമയിലൂടെ സാധിച്ചു. എപ്പോൾ കണ്ടാലും ഞങ്ങളെ അവർ മികച്ച രീതിയിൽ ട്രീറ്റ് ചെയ്തു. വളരെ കാര്യമായിട്ടാണ് ജ്യോതിക മാഡം കഥ എല്ലാം കേട്ടത്. മമ്മൂട്ടിയാണ് അവരെ നിർദ്ദേശിച്ചത് എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. അതേസമയം അവർക്ക് കഥാപാത്രത്തെ ഉൾക്കൊള്ളാൻ സാധിച്ചു എന്നതും വളരെ സന്തോഷകരം” – ആദർശ് പറയുന്നു.