മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകൾ ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കോൺഗ്രസുകാരൻ ആണ് എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ മുൻനിരയിൽ ഇദ്ദേഹം തന്നെ ഉണ്ടായിരുന്നു. അതേസമയം ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയെ അവരുടെ പൊതിച്ചോറ് വിതരണത്തിനും ഇദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്.
സിനിമാ മേഖലയിൽ നിന്നും വേറെ ആരും സുരേഷ് ഗോപിയുടെ കൂടെ ഇല്ലെങ്കിലും താൻ ഉണ്ടാകും എന്നാണ് ടിനി ടോം പറയുന്നത്. അതുപോലെ തന്നെ ആരും പ്രശംസിക്കാതിരുന്ന സമയത്ത് നടൻ വിനായകനെ പ്രശംസിച്ച വ്യക്തിയാണ് താൻ എന്നും ഇദ്ദേഹം പറയുന്നുണ്ട്. തനിക്ക് തന്റേതായ ഒരുപാട് നിലപാടുകൾ ഉണ്ട് എന്നും വിനായകന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തിൻറെ ഫോട്ടോ ഇടാൻ പോലും പലരും മടിച്ചു നിന്ന സമയത്ത് ഞാൻ ഫേസ്ബുക്കിൽ അത് ഇട്ടു എന്നും ഇദ്ദേഹം പറയുന്നു. അതിൻറെ പേരിൽ ഒരുപാട് ചീത്ത താൻ കേട്ടു എന്നും ടിനി ടോം പറയുകയാണ്.
വിനായകൻ എന്താണെന്ന് തനിക്ക് അറിയാം എന്നാണ് ടിനി ടോം പറയുന്നത്. പതിനേഴാമത്തെ വയസ്സു മുതൽ വിനായകനെ പരിചയപ്പെട്ടിട്ടുണ്ട് എന്നും പുറത്തു കാണുന്ന വിനായകൻ അല്ല തന്നോടുള്ള പെരുമാറുമ്പോൾ ഉള്ള വിനായകൻ എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുപോലെതന്നെ സുരേഷ് ഗോപിക്ക് പിന്തുണ കൊടുക്കുന്നതും തന്റെ നിലപാടാണ് എന്ന് ഇദ്ദേഹം പറയുന്നു.
ബിജെപിയുടെ കൊടിയുടെ പിന്നിൽ അല്ല സുരേഷ് ഗോപിയെ താൻ കണ്ടിട്ടുള്ളത് എന്നും അദ്ദേഹത്തിൻറെ ഒരുപാട് മനുഷ്യത്വ പ്രവർത്തനങ്ങൾക്ക് താൻ എപ്പോഴും കൂടെ നിൽക്കും എന്നും ടിനി കൂട്ടിച്ചേർക്കുന്നു. അതേസമയം ഒരു പാർട്ടിയിൽ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ് എന്നും കമ്മ്യൂണിസ്റ്റുകാർ അല്ലെങ്കിൽ കോൺഗ്രസുകാർ അല്ലെങ്കിൽ ബിജെപി ചെയ്യുന്നത് മാത്രമാണ് ശരി എന്ന് ചിന്തിക്കുന്നത് ആണ് യഥാർത്ഥത്തിൽ അന്ധവിശ്വാസം എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. എല്ലാ പ്രസ്ഥാനങ്ങളിലും നല്ലത് ചെയ്യുന്ന ആളുകൾ ഉണ്ടാകും എന്നും സുരേഷേട്ടൻ ഒരു നല്ല മനുഷ്യൻ കൂടിയാണ് എന്നും അദ്ദേഹത്തിന് ഒപ്പം നടക്കുന്നതിൽ ഒരു തെറ്റുമില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.