Film News

സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് ടിനി ടോം പറയുന്നത് കേട്ടോ? ഒരുപാട് കാലങ്ങൾക്ക് ശേഷം ഉണ്ടാക്കിയെടുത്ത സൽപേര് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയല്ലോ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിൻറെ മിമിക്രി പരിപാടികൾ എല്ലാം ഒരു കാലത്ത് വലിയ ഹിറ്റ് ആയിരുന്നു. എന്നാൽ ഒട്ടും അപ്ഡേഷൻ ഇല്ലാത്ത താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്നതായിരുന്നു ഇദ്ദേഹം നേരിട്ട ഏറ്റവും വലിയ വിമർശനം. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടു ഇദ്ദേഹം.

- Advertisement -
ടിനി ടോം

എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിൻറെ ഒരു വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് രമേഷ് പിഷാരടിയുടെ ഒപ്പം നടത്തിയ ഒരു പഴയകാല കഥ പറച്ചിൽ ആയിരുന്നു വൈറലായി മാറിയത്. ബാല സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ സെറ്റിൽവെച്ച് ഉണ്ടായ കഥ ആണ് പിന്നീട് വലിയ രീതിയിൽ വൈറലായി മാറിയത്. നിരവധി ആളുകൾ ആയിരുന്നു ടിനിടോമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ആദ്യമായിട്ടാണ് ഇദ്ദേഹത്തിൻറെ ഒരു കോമഡി കേട്ട് ചിരിക്കുന്നത് എന്നൊക്കെയായിരുന്നു മലയാളികൾ അഭിപ്രായപ്പെട്ടത്.

ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകൾ ആണ് ചർച്ചയായി മാറിയിരിക്കുന്നത്. ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്. അതിനെതിരെ പറയുന്നത് ഒരു തരത്തിലുള്ള ഞരമ്പുരോഗമാണ് എന്നായിരുന്നു താരം ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ അതിന് വിരുദ്ധമായ പ്രസ്താവന ആണ് താരം നടത്തിയിരിക്കുന്നത്. 19ആം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തു കൊണ്ട് ആയിരുന്നു താരം ഈ കാര്യം പറഞ്ഞത്.

“അന്ന് വസ്ത്രം ധരിക്കുവാൻ വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സമരം ചെയ്തത്. ഇന്ന് ആ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയാണ്. ഇത് വൈരുദ്ധ്യം അല്ലേ? അന്ന് കാണിക്കുന്നതിന് ആയിരുന്നു എല്ലാവരും എതിര് നിന്നിരുന്നത്, ഇന്ന് കാണിക്കുവാൻ ആണ് എല്ലാവർക്കും താല്പര്യം” – ടിനി ടോം പറയുന്നു. “ഒരാളുടെ വസ്ത്രം തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. ഇപ്പോൾ ന്യൂഡ് ഫോട്ടോ ആണെങ്കിൽ അതിൽ നോക്കാതിരിക്കാൻ പറ്റില്ലല്ലോ. ഒരാളെ കുത്തി നോവിക്കുന്നത് എന്തിനാണ്?” – ഇതായിരുന്നു താരം നടത്തിയ പ്രസ്താവന. ഇതിനെതിരെ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കുറച്ചു ദിവസങ്ങൾ കൊണ്ട് ഉണ്ടാക്കിയ സൽ പേര് പെട്ടെന്ന് തന്നെ കളഞ്ഞു കുളിച്ചല്ലോ ഇനി ടോം എന്നാണ് പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

7 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

7 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

7 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

8 hours ago