Film News

ആദ്യമായി രാഷ്ട്രീയ ചുവയുള്ള പ്രസ്താവന നടത്തി നടൻ സൂര്യ, വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് എന്ന അഭ്യൂഹം ശക്തം

മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം ആണ് വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു തമിഴ്നാട്ടിൽ വ്യാജ മദ്യ ദുരന്തം ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ആണ് താരം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് താരത്തിന്റെ ഭാഗത്തുനിന്നും ഒരു രാഷ്ട്രീയ ചുവയുള്ള പ്രസ്താവന വന്നിരിക്കുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

- Advertisement -

വ്യാജമദ്യം ഒഴുക്ക് തടയുന്ന നിയമനിർമാണം ആവശ്യമാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് വളരെ ഞെട്ടിപ്പിക്കുന്നതാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇതുവരെ 52 പേർ ആണ് ഈ ദുരന്തത്തിൽ മരിച്ചത്.

“വോട്ട് വാങ്ങുവാൻ വേണ്ടി എത്തുന്നവർ വ്യാജ മദ്യത്തിനെതിരെ നടപടിയെടുക്കും എന്നാണ് പറയുന്നത്. എന്നാൽ അവർ അധികാരത്തിൽ എത്തിയാൽ ഇത് മറക്കുകയാണ്. ഇനി ഇത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല. വ്യാജ മദ്യം ഒഴുക്ക് തടയാൻ ശക്തമായ നിയമനിർമാണം തന്നെ വേണം” – വാർത്തക്കുറിപ്പിലൂടെ ആയിരുന്നു ഈ പ്രതികരണം താരം അറിയിച്ചത്. അതേസമയം ദളപതി വിജയ് അടക്കമുള്ളവർ ദുരന്തത്തിലെ ഇരകളുടെ വീട് സന്ദർശിച്ചിട്ടുണ്ട്. പിറന്നാൾ ആഘോഷങ്ങൾ പോലും മാറ്റിവച്ചാണ് വിജയി ഇവരെ കാണുവാൻ വേണ്ടി പോയത്.

അതേസമയം സൂര്യയുടെ ഈ പത്രക്കുറിപ്പ് പുറത്തുവന്നതോടെ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിരിക്കുന്നത്. തമിഴിലെ ഒരുവിധം താരങ്ങളെല്ലാം തന്നെ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു തമിഴ് നടൻ വിജയ് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിക്കും എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

7 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

8 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

9 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

10 hours ago