Film News

ബിഗ് ബോസ് വീട്ടിൽ പെണ്ണുങ്ങൾ തമ്മിൽ കുശുമ്പ് തുടങ്ങി, ലക്ഷ്മിപ്രിയയുടെ പേരുപറയാതെ വാനമ്പാടി പരമ്പരയിലെ പത്മിനി മാഡം പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുചിത്ര. വാനമ്പാടി എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരമ്പര ആയിരുന്നു ഇത്. ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയിരിക്കുകയാണ് താരം. നേരത്തെ തന്നെ സീരിയൽ വഴി ധാരാളം ആരാധകരെ സമ്പാദിച്ചിട്ടുണ്ട് സുചിത്ര. അതുകൊണ്ടുതന്നെ ബിഗ് ബോസ് വീട്ടിൽ നിലവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് സുചിത്ര.

- Advertisement -

ഇപ്പോൾ ഏറ്റവും കൂടുതൽ കത്തി നിൽക്കുന്നത് ലക്ഷ്മിപ്രിയ ആണ് ബിഗ് ബോസ് വീട്ടിൽ. ഇവരുടെ ഈ ജനപ്രിയത പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ഇപ്പോൾ സുചിത്രാ ഇവർക്കെതിരെ പേര് പരാമർശിക്കാതെ വിമർശനം നടത്തുകയാണ്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്.

“ഇവിടെ പ്രത്യേകിച്ച് ലീഡർഷിപ്പ് ആർക്കെങ്കിലും നൽകിയിട്ടുണ്ടോ? നമ്മൾ തിരഞ്ഞെടുത്ത ക്യാപ്റ്റൻ അല്ലാതെ ആർക്കെങ്കിലും നൽകിയിട്ടുണ്ടോ? ആരെങ്കിലും ഇവിടെ ലീഡർഷിപ്പ് എടുക്കുന്നത് ആയിട്ട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?” – ഇതായിരുന്നു സുചിത്ര നടത്തിയ പരാമർശം. വീക്ക്‌ലി ടാസ്ക് നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. ഇതിനിടയിൽ ലഭിച്ച ഒഴിവുസമയത്ത് ആയിരുന്നു മൂന്നുപേരും കൂടി ഈ ചർച്ച നടത്തിയത്. സുചിത്രയുടെ ഒപ്പം ധന്യയും റോൺസനും ഉണ്ടായിരുന്നു.

ഓരോ കാര്യങ്ങളും അടിച്ചു സ്ഥാപിച്ച് ചെയ്യിക്കുകയാണ്. പല സമയങ്ങളിലും നമ്മൾ അടിമകളാണ് എന്ന് തോന്നി പോകുന്നു – ഇതായിരുന്നു സുചിത്ര പിന്നീട് കൂട്ടിച്ചേർത്തത്. അത് നമ്മൾ കാര്യമാക്കേണ്ട ആവശ്യമില്ല എന്നായിരുന്നു റോൺസൺ, ധന്യ എന്നിവർ മറുപടിയായി പറഞ്ഞത്. എല്ലാവർക്കും ഈ കാര്യങ്ങൾ തോന്നിയിട്ടുണ്ട് എന്നും എല്ലാവരും സ്വയം അഡ്ജസ്റ്റ് ചെയ്യുകയാണ് എന്നുമായിരുന്നു മൂവരും പിന്നീട് പറഞ്ഞത്. ഇത് ബിഗ് ബോസ് ആണ് എന്നും ഇവിടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുമാണ് സംഗതി എന്നാണ് റോൺസൺ പറയുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

37 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

53 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

1 hour ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

1 hour ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago