മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ചിരഞ്ജീവി. തെലുങ്ക് സൂപ്പർതാരം ആണെങ്കിലും ഒരു കാലത്ത് ചിരഞ്ജിവി സിനിമകളെല്ലാം തന്നെ കേരളത്തിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഒരുപക്ഷേ തെലുങ്ക് ഡബ്ബിങ് സിനിമകൾ കേരളത്തിൽ ഒരു മാർക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ചിരഞ്ജീവി സിനിമകൾ ആണ് എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത് തെന്നിന്ത്യയിൽ എല്ലാം ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു രാധിക ശരത് കുമാർ. മലയാളത്തിലും അടുത്തിടെ ചില സിനിമകളിൽ ഇവർ അഭിനയിച്ചിരുന്നു.
ഒരു കാലത്ത് നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് രാധിക. നിരവധി ചിരഞ്ജീവി സിനിമകളിൽ രാധിക നായികയായിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ഏതാണ്ട് 13 സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിൽ ഒരു നല്ല ബോണ്ടിങ് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇപ്പോൾ രാധിക പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുള്ള ഇപ്പോൾ ഒരുപാട് വർഷങ്ങളായി. ചിരഞ്ജീവിയുടെ ഒപ്പം എന്ത് വേഷം ചെയ്യാൻ സാധിച്ചാലും അത് ചെയ്യും എന്നാണ് രാധിക പറയുന്നത്. പക്ഷേ ഒരിക്കലും ചിരഞ്ജീവിയുടെ അമ്മയായി മാത്രം അഭിനയിക്കില്ല. ഇതായിരുന്നു താരം അടുത്തിടെ ഒരു പരിപാടിയിൽ തുറന്നു പറഞ്ഞത്. ഈ പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
വീണ്ടും ചിരഞ്ജീവിയുടെ ഒപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ആയിരുന്നു രാധിക ശരത് കുമാർ യെസ് എന്ന ഉത്തരം നൽകിയത്. “പക്ഷേ ഞാനൊരിക്കലും അദ്ദേഹത്തിൻറെ അമ്മയായി അഭിനയിക്കില്ല. ഞങ്ങൾ തമ്മിൽ ഒരുപാട് ഫൈറ്റ് ചെയ്യുമായിരുന്നു അന്നൊക്കെ. സെറ്റിൽ ഞങ്ങൾ തമ്മിൽ എപ്പോഴും അടിയായിരുന്നു. ടോം ആൻഡ് ജെറി പോലെയായിരുന്നു ഞങ്ങൾ” – രാധിക ശരത്കുമാർ പറയുന്നു. വെളുത്ത നിറം ഇല്ല എന്ന കാരണം പറഞ്ഞു കൊണ്ട് നിരവധി വേഷങ്ങൾ കയ്യിൽ നിന്നും പോയിട്ടുണ്ട് എന്നും താരം ഈ അഭിമുഖത്തിൽ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…