ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ ഫൈനൽ എപ്പിസോഡിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. ടെലിവിഷൻ മേഖലയിൽ നിന്നുമാണ് ഇവർ ബിഗ് ബോസിൽ എത്തുന്നത്. ആദ്യം മുതൽ തന്നെ വളരെ നല്ല രീതിയിൽ ആയിരുന്നു ഇവർ ഗെയിം കളിച്ചത്. എന്നാൽ പെട്ടെന്ന് ഇവർ പുറത്തു പോവുകയായിരുന്നു. ഇത് സാധാരണ പ്രേക്ഷകർക്ക് എല്ലാം തന്നെ വലിയ ഒരു ഷോക്കായി മാറി.
താൻ ഒരിക്കലും പുറത്തേക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല എന്നായിരുന്നു അപ്സര പറഞ്ഞത്. ബിഗ് ബോസും മറ്റും നല്ല അഭിപ്രായമായിരുന്നു ഇവരുടെ ഗെയിമിനെ കുറിച്ച് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ വോട്ട് കുറഞ്ഞത് കൊണ്ടായിരിക്കും പുറത്തായത് എന്നാണ് അവസര കരുതുന്നത് എന്നാണ് കേരളകൗമുദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇവർ തടഞ്ഞത്.
“ഒരിക്കലും ഞാൻ പുറത്തേക്ക് പോകും എന്ന് കരുതിയിരുന്നതല്ല. ബിഗ് ബോസും അതിൻറെ അണിയറ പ്രവർത്തകരും എല്ലാം നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. അപ്പോൾ കരുതിയത് ഒരുപക്ഷേ പ്രേക്ഷകരുടെ വോട്ട് കുറഞ്ഞത് കൊണ്ടായിരിക്കും പുറത്തായത് എന്നാണ്. എന്നാൽ പുറത്തു വന്നതിനുശേഷമാണ് പ്രേക്ഷകരുടെ പിന്തുണയെ പറ്റി ഞാൻ തന്നെ തിരിച്ചറിയുന്നത്” – അപ്സര പറയുന്നു.
അതേസമയം അപ്സരയുടെ ആദ്യത്തെ ഭർത്താവ് ഇവർക്കെതിരെ മോശം കാര്യങ്ങൾ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. ഒരുപക്ഷേ അത് നെഗറ്റീവ് ആയി മാറിയത് ആയേക്കാം എന്നും പറയപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ അവസര പ്രതികരിക്കുന്നത് ഇങ്ങനെയാണ് – “ഞാനിവിടെ ഇല്ലായിരുന്നു. ആ സമയത്ത് എന്നെ പറ്റി മറ്റൊരാൾ പറഞ്ഞതിന്റെ പേരിൽ ഞാൻ ആക്രമിക്കപ്പെട്ടു എന്നു പറയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം എന്റെ ഭാഗത്തുനിന്ന് വന്നൊരു തെറ്റല്ല അത്. അതിനെക്കുറിച്ച് എവിടെയും ഞാൻ സംസാരിക്കുന്നില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്” – താരം പറയുന്നു.