Film News

കടുവയെ കൈവിട്ടു ഹൈക്കോടതി, വീണ്ടും നിയമക്കുരുവിൽ പൃഥ്വിരാജിന്റെ കടുവ, ഹൈക്കോടതി പറഞ്ഞത് എന്താണ് എന്ന് അറിയുമോ?

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടുവ. ഷാജി കൈലാസ് എന്ന സംവിധായകൻറെ ഒരു ഗംഭീര തിരിച്ചുവരവ് കൂടിയായിരിക്കും ചിത്രം എന്നാണ് പൊതുവേ പറയപ്പെടുന്നത്. സംയുക്ത മേനോൻ ആണ് സിനിമയിലെ നായികയായി എത്തുന്നത്. അതേസമയം വിവേക് ഒബ്രോയ് ആണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിനുശേഷം വിവേക് ഒബ്രായി വില്ലനായി എത്തുന്ന സിനിമകളിൽ ഒന്നുകൂടിയാണ് ഇത്.

- Advertisement -

അതേസമയം ചിത്രം ഈ വാരം റിലീസ് ചെയ്യാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ചില നിയമപ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ജോസ് കരുവാനിക്കുന്നേൽ എന്ന വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ആണ് ഈ ചിത്രം ഒരുക്കുന്നത്. തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ട് എന്ന് ആരോപിച്ചുകൊണ്ട് ഇദ്ദേഹമാണ് പരാതി നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് സിനിമയുടെ റിലീസ് നീട്ടി വെച്ചത്. അതേസമയം ഈ വിഷയത്തിൽ ഇപ്പോൾ ഹൈക്കോടതി പറയുന്നത് എന്താണ് എന്ന് കണ്ടോ?

ഈ വിഷയത്തിൽ താങ്കൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സിനിമ കണ്ടു പരാതിയിൽ കഴമ്പുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് എന്നാണ് ഹൈക്കോടതി പറയുന്നത്. ഇതിനുശേഷം മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂ എന്നാണ് കോടതി പറയുന്നത്. അതേസമയം സെൻസർ ബോർഡ് ഈ ആഴ്ച തന്നെ സിനിമ കാണുകയാണെങ്കിൽ അടുത്ത ആഴ്ച തന്നെ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്.

ജിനു വർഗീസ് എബ്രഹാം ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. അതേ സമയം ഈ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ഒരു തമിഴ്നാട് സ്വദേശി മഹേഷ് കോടതിയെ സമീപിച്ചിരുന്നു. ഈ പരാതി കൂടി പരിഗണിച്ചുകൊണ്ടാണ് സിനിമയുടെ റിലീസ് വിഷയത്തിൽ കോടതി ഇടപെട്ടത്. അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടർന്ന് സിനിമയുടെ റിലീസ് മാറ്റിവെക്കുകയാണ് എന്നായിരുന്നു പൃഥ്വിരാജ് ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ ജൂലൈ 7 ആണ് സിനിമയുടെ റിലീസ് ആയി നിശ്ചയിച്ചിരിക്കുന്നത്.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

6 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

6 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

6 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

7 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

7 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

9 hours ago