മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. പലപ്പോഴും ബിജെപി അനുകൂല പ്രസ്താവനകൾ കൊണ്ട് കേരളീയർക്കിടയിൽ വലിയ രീതിയിൽ ഒരു ട്രോൾ സ്റ്റാർ ആയി കൂടി ഇദ്ദേഹം മാറിയിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം സൗത്ത് ഇന്ത്യൻ സിനിമയിൽ ഇറങ്ങിയ കുറിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്കു താരം വിഷ്ണു മഞ്ജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. നമ്മുടെ മോഹൻലാൽ ആണ് ഈ സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവ ഭക്തൻ ആയിട്ടുള്ള വീരന്റെ പുരാണകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഫാൻറസി ആക്ഷൻ ചിത്രമാണ് ഇത്. ഈ സിനിമയിൽ ഇപ്പോൾ അക്ഷയ് കുമാറും ഉണ്ടാകും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടി ആയിരിക്കും ഇത് എന്ന പ്രത്യേകതയും ഉണ്ട്.
ഫിലിം ട്രാക്കർ രമേഷ് ബാല ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്ക് പുറമെ പ്രഭാസ്, ശരത് കുമാർ, പ്രഭുദേവ എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം 1993 വർഷത്തിൽ അശാന്ത് എന്ന സിനിമയിലൂടെ താരം കന്നഡയിലും അരങ്ങേറ്റം നടത്തിയിരുന്നു. എന്നാൽ ഇത് ഒരു ദ്വിഭാഷാ സിനിമയായിരുന്നു. അതുകൊണ്ടുതന്നെ ഇത് പൂർണ്ണ തോതിൽ ഒരു സൗത്ത് ഇന്ത്യൻ സിനിമ എന്നു പറയാൻ പറ്റില്ല. ഈ സിനിമ മാറ്റിനിർത്തി കഴിഞ്ഞാൽ കണ്ണപ്പ ആയിരിക്കും അക്ഷയ്കുമാർ ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ സിനിമ.