ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ആവേശം. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. വിഷു റിലീസ് ആയിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. വിഷു റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയുണ്ട്.
ഫഹദ് ഫാസിൽ തന്നെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ഇതിൽ കുറച്ച് നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് ഈ സിനിമയിൽ അവതരിപ്പിച്ചത്. അതേ സമയം ഈ കഥാപാത്രവും ആവേശം എന്ന സിനിമയിലെ രംഗണ്ണൻ എന്ന കഥാപാത്രവും തമ്മിലുള്ള സാമ്യതം വിളിച്ചു പറയുന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സിനിമ പാരഡൈസോ ക്ലബ് എന്ന സിനിമയിൽ ഷമീർ അഹമ്മദ് സിപി എന്ന വ്യക്തി ആണ് ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
“കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ഈ സീനിൻ്റെ ഇതേ സ്റ്റിൽ വെച്ച് ആവേശം മൂവിയിൽ പോർട്ട്രേ ചെയ്യുന്നുണ്ട്. കുമ്പളങ്ങി സിനിമയിലെ ഷമ്മി അവരുടെ പ്രൈവസിയെ എത്തിനോക്കുന്നു, അറ്റാക്ക് ചെയ്യുന്നു, ആട്ടിയോടിക്കുന്നു. ആവേശത്തിൽ രംഗണ്ണൻ മൂന്ന് കോളേജ് പിള്ളേർക്ക് ഇതിനുള്ള കളം ഒരുക്കുന്നു, പ്രൈവസി കൊടുക്കുന്നു, ഏന്തി നോക്കുന്നു, ധൈര്യം കൊടുക്കുന്നു. ഷമ്മിയും രംഗണ്ണനും രണ്ട് തലങ്ങളാണ്, രണ്ടിനും മോറാലിറ്റിയെ കേറി ചൊറിയാനുള്ള ഒരു ടെൻഡൻസി ഉണ്ട്. അട മോനെ” – ഇതാണ് ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്.
അതേ സമയം കുറിപ്പിന് വളരെ മികച്ച കമൻറുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇദ്ദേഹം ഇത് സീരിയസ് ആയിട്ട് പറഞ്ഞത് ആണോ അതോ സർക്കാസം ആണോ എന്നുള്ള ചർച്ചയിലാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ. പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഇതാ:
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…