Film News

പുതിയ കഥാപാത്രവുമായി ഭാവന എത്തുന്നു; ഷാജി കൈലാസ് സിനിമയുടെ ചിത്രീകരണം തുടങ്ങി

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങി. ലളിതമായി നടത്തിയ ചടങ്ങില്‍ ഷാജി കൈലാസ് തന്നെ ആദ്യദീപം തെളിയിച്ചു. നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -


ക്യാമ്പസിലെ പിജി റസിഡന്റ് ‘ഡോ. കീര്‍ത്തി’യുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തുടക്കം മുതല്‍ അവസാനം വരേയും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഭാവനയാണ് ‘ഡോ.കീര്‍ത്തി’യെ അവതരിപ്പിക്കുന്നത്.


കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി ഉര്‍വ്വശി തീയേറ്റേഴ്‌സ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു ചിത്രത്തിന്റെ രചന നിഖില്‍ എസ് ആനന്ദാണ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Anusha

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

22 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

43 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

58 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago