മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഏകദേശം 8 വർഷങ്ങൾക്കു മുൻപാണ് ഇവർ വിവാഹിതരായത്. ഒരുതരത്തിൽ പ്രണയ വിവാഹം ആയിരുന്നു ഇവരുടെത് എന്നു പറയാം. ഇപ്പോൾ ഇവരുടെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇവർ. ഈ വേളയിൽ ഇതുവരെയുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഫഹദ്. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആണ് ഭാര്യയുടെ ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ചും ജീവിക്കുന്നതിനെ കുറിച്ചും ഫഹദ് പറഞ്ഞത്.
വീട്ടിൽ ആയാലും ഷൂട്ടിംഗ് ലൊക്കേഷനിൽ ആയാലും നസ്രിയ ഒരുപോലെയാണ് എന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. എന്നാൽ താൻ രണ്ടിടത്തും അഭിനയിക്കുന്ന വ്യക്തിയാണ് എന്നാണ് ഫഹദ് പറയുന്നത്. ഫഹദിന്റെ ഈ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണത ഒട്ടും ശരിയല്ല എന്നും ജീവിതത്തിൽ അഭിനയിക്കുന്നത് ഒരു മോശം കാര്യമാണ് എന്നുമാണ് മലയാളികൾ പറയുന്നത്.
“നസ്രിയയുടെ ഒപ്പം അഭിനയിക്കുന്നതും ജീവിക്കുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. സ്വന്തം ജോലി എന്താണ് എന്ന് മനസ്സിലാക്കുന്ന ഒരാളെ ആണ് എനിക്ക് പങ്കാളിയായി കിട്ടിയത്. അത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ കണ്ടെത്തുവാനും അത് ചെയ്യുവാനും ഉള്ള ഒരു സ്പേസ് നസ്രിയ ഒരുക്കി നൽകുന്നുണ്ട്. വീട്ടിലും ഷൂട്ടിംഗ് സെറ്റിലും അവൾ ഒരാൾ തന്നെയാണ്” – ഫഹദ് ഫാസിൽ പറയുന്നു.
വീട്ടിൽ ഒരു കാരണവശാലും അഭിനയിക്കരുത് എന്നാണ് ഭാര്യ തന്നോട് പറഞ്ഞിരിക്കുന്നത് എന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. നസ്രിയ വീട്ടിൽ ഒരിക്കലും അഭിനയിക്കാറില്ല. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഷമ്മി എന്ന കഥാപാത്രത്തെ ഇടക്കിടെ വീട്ടിൽ കാണാം എന്നാണ് നസ്രിയ പറയുന്നത്. അപ്പോൾ നസ്രിയ സ്റ്റോപ്പ് ആക്ടിംഗ് എന്നു പറയും. അത് നല്ല സ്വഭാവമാണോ ചീത്ത സ്വഭാവമാണോ എന്ന് തനിക്ക് അറിയില്ല എന്നും ഫഹദ് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്സ് വുമണ് ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…