Film News

ആ ക്ലാസിക് മോഹൻലാൽ – സിബി മലയിൽ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു, ദയവുചെയ്ത് ഒറിജിനലിനെ നശിപ്പിക്കരുത് എന്ന് മലയാളികൾ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. ലോഹിതദാസ് തിരക്കഥയെഴുതിയ നിരവധി ചിത്രങ്ങളാണ് സിബിമലയിൽ സംവിധാനം ചെയ്തത്. ഏഴു വർഷം കൊണ്ട് 14 സിനിമകളാണ് ഇവർ അണിയിച്ചൊരുക്കിയത്. എല്ലാം ഒന്നിനൊന്നു വ്യത്യസ്ത സിനിമകളും മികച്ചതും ആയിരുന്നു. അതിൽ ഒരു സിനിമയായിരുന്നു ദശരഥം. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒരു സിനിമ ആയിരുന്നു 1989 വർഷത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം. വാടക ഗർഭധാരണം എന്ന വളരെ ഗൗരവമുള്ള വിഷയത്തെക്കുറിച്ച് ആയിരുന്നു സിനിമ സംസാരിച്ചത്.

- Advertisement -

രാജീവ് മേനോൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. വാടക ഗർഭധാരണം വഴി രാജീവിന് ഒരു മകനെ ലഭിക്കുകയും പിന്നീട് എന്ത് സംഭവിക്കും എന്നതുമായിരുന്നു സിനിമയുടെ കഥ. കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് ആയിരുന്നു മോഹൻലാൽ ഈ സിനിമയിൽ പുറത്തെടുത്തത്. ഇന്നും സിനിമ ഗ്രൂപ്പുകളിൽ എല്ലാംതന്നെ മോഹൻലാലിൻറെ ഈ സിനിമയിലെ അഭിനയം ചർച്ചാവിഷയമാണ്. ഇപ്പോൾ ഈ സിനിമയ്ക്ക് രണ്ടാം ഭാഗം വന്നേക്കുമെന്ന സൂചനകളാണ് സിബിമലയിൽ തന്നെ നൽകുന്നത്.

ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട് എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. സിബിമലയിൽ പുതുതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. ഈ സിനിമയുടെ രചന നിർവഹിക്കുന്നത് ഹേമന്ത് കുമാർ ആണ്. ഇരുവരും ചേർന്ന് ആദ്യം ആലോചിച്ചു പൂർത്തിയാക്കിയത് ദശരഥം സിനിമയുടെ രണ്ടാം ഭാഗമാണ് എന്നാണ് ഇവർ പറയുന്നത്. നമ്മളെ വിട്ടു പിരിഞ്ഞ ലോഹിതദാസിന് ആദരാഞ്ജലികൾ കൂടി ആയിട്ടാണ് ഈ സിനിമ ചെയ്യാൻ ഉദ്ദേശിച്ചത് എന്നും ഇവർ പറയുന്നു. എന്നാൽ ഈ ചിത്രത്തിലെ വലിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് നെടുമുടി വേണു ആയിരുന്നു. കഥ കേട്ടപ്പോൾ അദ്ദേഹവും വലിയ ത്രില്ലിൽ ആയിരുന്നു. സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കവെ ആയിരുന്നു അദ്ദേഹത്തിൻറെ വിയോഗം.

അതേസമയം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ തിരിച്ചു വരുന്ന ചിത്രം കൂടിയാണ് കൊത്ത്. ആസിഫ് അലി ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. നിഖില വിമൽ ആണ് സിനിമയിലെ നായിക. റോഷൻ മാത്യു, സുദേവ് നായർ, സുരേഷ് കൃഷ്ണ എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

3 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

4 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

5 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago