Film News

പെണ്ണായാൽ അടക്കോം ഒതുക്കോം അനുസരണയും ഒക്കെ വേണം, പ്രത്യേകിച്ചും ആ കാര്യത്തിൽ, ഇത്തരം സിനിമകൾ ഒന്നും ചെയ്യരുത് – ഐശ്വര്യ ലക്ഷ്മിയോട് ഇങ്ങനെ പറഞ്ഞത് ആരാണ് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യലക്ഷ്മി. മോഡലിങ് രംഗത്തു നിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. എങ്കിലും മായാനദി എന്ന സിനിമയാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്. ഈ സിനിമയ്ക്കുശേഷം മലയാളത്തിലെ ഭാഗ്യ നായിക ആയി മാറി ഐശ്വര്യ ലക്ഷ്മി. പിന്നെ മലയാളത്തിലെ ഏറ്റവും മികച്ച നായിക നടിമാരിലൊരാളാണ് താരം.

- Advertisement -
Archana 31 Not Out new poster

അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ്. അഖിൽ അനിൽ കുമാർ ആയിരുന്നു സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. അർച്ചന എന്ന 28 വയസ്സുള്ള വയസ്സുള്ള പ്രൈവറ്റ് സ്കൂളിലെ താൽക്കാലിക ടീച്ചറായി കാണും താരം പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ വിവാഹവും ജോലിയും കരിയറും ഒക്കെ ആണ് സിനിമ പറയുന്ന വിഷയം. ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അതേസമയം വിവാഹം എന്ന സങ്കൽപം എത്രത്തോളം സങ്കുചിതമാണ് എന്നും അത് ഒരു പെൺകുട്ടിയ്ക്ക് മേൽ ഉണ്ടാക്കുന്ന പ്രഷർ എത്രത്തോളം ഭീകരമാണ് എന്നും തുറന്നുകാട്ടുന്ന ചിത്രം കൂടി ആയിരുന്നു ഇത്. നാട്ടുകാരും വീട്ടുകാരും ചേർന്നാണ് കല്യാണം എന്ന ഒരു കലാപരിപാടി പൊക്കിക്കൊണ്ടുവന്ന പെൺകുട്ടികളുടെ ജീവിതത്തെ നരകം ആക്കി മാറ്റുന്നത്. അത്തരത്തിലുള്ള ആളുകളെ ഈ സിനിമയിൽ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ പങ്കുവെച്ച് ഏറ്റവും പുതിയ സിനിമയുടെ ഒരു പോസ്റ്ററാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു മൈക്കിൻ്റെ ചിത്രം മാത്രമാണ് താരം പങ്കുവെച്ചത്. എന്താണ് താരം ഉദ്ദേശിച്ചത് എന്ന സിനിമ കണ്ടവർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. സിനിമയുടെ ക്ലൈമാക്സിലെ ഒരു പ്രധാനപ്പെട്ട രംഗമാണ് താരം ഇവിടെ ഉദ്ദേശിച്ചത്. ഈ പോസ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ഏറ്റവും ശ്രദ്ധേയം. അതെന്താണ് എന്ന് അറിയുമോ?

“പെണ്ണായാൽ അടക്കവും ഒതുക്കവും അനുസരണയും ഒക്കെ വേണം. പ്രത്യേകിച്ച് ആവശ്യമില്ലാത്ത ആളുകളെ അലോസരപ്പെടുത്തുന്ന ടോപ്പിക്ക് സംസാരിക്കുന്ന ഫീമെയിൽ സെൻട്രിക് സിനിമകൾ ഒന്നും ചെയ്യരുത്” – ഇതായിരുന്നു താരം നൽകിയ ക്യാപ്ഷൻ. താരത്തോട് തന്നെയാണ് താരം ഇങ്ങനെ പറയുന്നത്. ഒരു സർകാസം ക്യാപ്ഷൻ ആണ് ഇത്. വളരെ മികച്ച ഒരു സന്ദേശമാണു സിനിമ നൽകുന്നത് എങ്കിലും ഒരു ഷോർട്ട് ഫിലിമിന് മാത്രമുള്ള കഥയായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. ചിത്രം കുറച്ചു എപ്പിസോഡുകൾ മാത്രമുള്ള ഒരു ചെറിയ വെബ് സീരിസ് ആക്കി ഇറക്കിയിരുന്നു എങ്കിൽ ഇതിലും നന്നായേനെ എന്നാണ് വേറെ ചില ആളുകൾ പറയുന്നത്.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

8 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

9 hours ago