Film News

അജിത് ചോദിച്ചതിലും 5 കോടി രൂപ അധികമായി കൂട്ടി കൊടുക്കാൻ നിർമ്മാണ കമ്പനി, പുതിയ സിനിമയ്ക്ക് താരത്തിന് ശമ്പളം എത്രയാണ് എന്ന് അറിയുമോ?

തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. വിജയ് കഴിഞ്ഞാൽ തമിഴിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് അജിത് കുമാർ. ഇദ്ദേഹം അടുത്തതായി അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ഇദ്ദേഹം ഇതിനു മുൻപ് അഭിനയിച്ച സിനിമ വലിമൈ സംവിധാനം ചെയ്തതും എച്ച് വിനോദ് തന്നെയാണ്. അതിനുമുൻപ് ഇദ്ദേഹം ചെയ്ത സിനിമയാണ് നേർകൊണ്ട പാർവൈ. ഈ സിനിമ സംവിധാനം ചെയ്തതും എച്ച് വിനോദ് തന്നെയാണ്. ഈ മൂന്ന് സിനിമകളും സംവിധാനം ചെയ്തത് എച്ച് വിനോദ് തന്നെയാണ് എന്ന് മാത്രമല്ല ഈ മൂന്നു സിനിമകളും നിർമ്മിച്ചത് ഒരാൾ തന്നെയാണ് എന്നതും കൗതുകകരമാണ്. ബോണി കപൂർ ആയിരുന്നു ഈ സിനിമകളുടെ എല്ലാം നിർമ്മാതാവ്.

- Advertisement -

ഇവർ അടുത്തതായി ഒന്നിക്കുന്ന ചിത്രമാണ് എകെ 61. അജിത് ഇതുവരെ കാണാത്ത ഒരു പുതിയ ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. താടിയും മുടിയും മുഴുവൻ വെള്ള കളറിലുള്ള ഡൈ അടിച്ചു കൊണ്ട് ആണ് അജിത് ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. വലിമൈ എന്ന സിനിമയ്ക്ക് നെഗറ്റീവ് റിപ്പോർട്ട് ആയിരുന്നു കിട്ടിയത് എങ്കിലും മികച്ച കളക്ഷൻ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒട്ടും നിലവാരമില്ലാത്ത സിനിമയായിരുന്നു ഇത് എങ്കിലും അജിത് ആരാധകരുടെ നിലവാരം കാത്തു സൂക്ഷിച്ചത് കൊണ്ടുതന്നെ ചിത്രം നൂറ്റി മുപ്പത് കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു.

ഈ സിനിമയ്ക്കുശേഷം അജിത് അഭിനയിക്കുന്നത് വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും. എകെ 62 എന്നാണ് ഈ സിനിമയുടെ പേര്. നയൻതാര ആയിരിക്കും സിനിമയിൽ നായികയായി എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം വടിവേലു ആയിരിക്കും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും സൂചനകളുണ്ട്. ഒരു ലൈറ്റ് കോമഡി സിനിമ ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ലൈകാ പ്രൊഡക്ഷൻസ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്.

ഈ സിനിമയ്ക്ക് അജിത്ത് വാങ്ങുന്ന ശമ്പളം എത്രയാണ് എന്ന് അറിയുമോ? 100 കോടി രൂപയാണ് അജിത് ശമ്പളമായി ചോദിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ 100 കോടിക്ക് മുകളിൽ കൊടുക്കാൻ തയ്യാറാണ് തങ്ങൾ എന്ന് തെളിയിക്കുകയാണ് പ്രൊഡക്ഷൻ കമ്പനി. 105 കോടി രൂപ ഇവർ ഓഫർ ചെയ്തു എന്നാണ് വാർത്തകൾ. എന്തായാലും എത്ര തല്ലിപ്പൊളി സിനിമകൾ ആണെങ്കിലും അതെല്ലാം തീയേറ്ററിൽ പോയി കണ്ടു വിജയിപ്പിക്കാൻ ആരാധകർ ഉള്ളടത്തോളം കാലം നൂറല്ല 150 കോടി കൊടുത്താലും അത് മുതലാക്കി കിട്ടുമെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പാണെന്ന്.

Athul

Recent Posts

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

16 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

35 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago