മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി പല്ലവി. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചില സിനിമകളിൽ താരം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ താരം ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രം പ്രേമം എന്ന സിനിമയിലെ മലർ മിസ്സ് ആയിരുന്നു. അൽഫോൻസ് പുത്രൻ ആണ് പ്രേമം എന്ന സിനിമ സംവിധാനം ചെയ്തത്. നിവിൻ പോളി നായകനായ സിനിമയിലെ മൂന്ന് നായികമാരിൽ ഒരാൾ ആയിരുന്നു സായി പല്ലവി.
വളരെ പെട്ടെന്ന് തന്നെ താരം അന്യഭാഷകളിലേക്ക് ചേക്കേറി. ഇന്ന് തെലുങ്ക് സിനിമയിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ് സായി പല്ലവി. അഭിനയ പ്രാധാന്യമുള്ള ധാരാളം വേഷങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപക്ഷേ താരം ഇത്തരത്തിലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നത് ആകണം. കാരണം തൻറെ നേർക്ക് വന്ന നിരവധി വലിയ പ്രോജക്ടുകൾ താരം ഒഴിവാക്കി വിട്ടിട്ടുണ്ട്. മഹേഷ് ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സരിലേരു നീക്കേവ്വരു എന്ന സിനിമയിലേക്ക് ആദ്യം സായി പല്ലവിയെ ആയിരുന്നു നായികയായി തീരുമാനിച്ചത്. എന്നാൽ താരം ഈ വേഷം നിരസിക്കുകയായിരുന്നു. വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡിയർ കോമ്രേഡ് എന്ന സിനിമയിലേക്കും നായികയായി ആദ്യം തീരുമാനിച്ചത് സായി പല്ലവിയെ ആയിരുന്നു. ഈ രണ്ടു വേഷങ്ങളും പിന്നീട് ചെയ്തത് രശ്മിക മന്ദനയായിരുന്നു.
ഇതുമാത്രമല്ല വേറെ ചില സിനിമകളോടും സായിപല്ലവി നോ പറഞ്ഞിട്ടുണ്ട്. അതിൽ ഒന്നാണ് അയ്യപ്പനും കോശിയും എന്ന സിനിമയുടെ റീമേക്ക് ആയിട്ടുള്ള ഭീംല നായക്. പവൻ കല്യാൺ ആണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിൽ പിന്നീട് നിത്യ മേനോൻ ആയിരുന്നു നായികയായത്. ഇതുകൂടാതെ അജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയുടെ അനിയത്തിയായി ആദ്യം കാസ്റ്റ് ചെയ്തത് സായി പല്ലവിയെ ആയിരുന്നു.
എന്നാൽ താരം ഇത് പിന്നെ ഒഴിവാക്കി വിടുകയായിരുന്നു. അനിയത്തിയായി അഭിനയിക്കാൻ താല്പര്യമില്ല എന്നായിരുന്നു സായി പല്ലവി പറഞ്ഞത് എന്നാണ് അറിയാൻ സാധിക്കുന്നത്. ചിരഞ്ജീവിയുടെ സഹോദരനാണ് പവൻ കല്യാൺ. പവൻ കല്യാൺ പുതുതായി അഭിനയിക്കുന്ന സിനിമയിലേക്ക് സായി പല്ലവിക്ക് അവസരം വന്നിരുന്നു. എന്നാൽ ഇത്തവണ പവൻ കല്യാൺ നടിയെ ഒഴിവാക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. പവൻ കല്യാൺ ഒരു മധുര പ്രതികാരം ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്. ഇതോടെ നടിയുടെ അഹങ്കാരം കുറഞ്ഞു കാണും എന്നാണ് അവർ പറയുന്നത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…
കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…