മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. മഹിമ നമ്പ്യാർ ആണ് ഈ സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സാന്ദ്ര തോമസ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്തത്. അതേസമയം ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് ഷെയ്ൻ നടത്തിയ ഒരു പ്രസ്താവന വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു.
തനിക്ക് ഷെയ്ൻ – മഹിമ കോമ്പോ ആണ് ഇഷ്ടം എന്നായിരുന്നു മഹിമ ഇൻറർവ്യൂവിൽ പറഞ്ഞത്. എന്നാൽ തനിക്ക് കൂടുതൽ ഇഷ്ടം മഹി – ഉംഫി കോമ്പോ ആണ് എന്നായിരുന്നു ഷെയ്ൻ പറഞ്ഞത്. ഇത് പിന്നീട് വലിയ രീതിയിൽ വിവാദമായി മാറുകയും ഷെയ്ൻ മനപ്പൂർവ്വം ഉണ്ണിമുകനെ അപമാനിക്കാൻ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത് എന്നുമായിരുന്നു വിമർശനങ്ങൾ.
എന്നാൽ ഈ വിവാദത്തിൽ പിന്നീട് വിശദീകരണവുമായി നടൻ തന്നെ രംഗത്ത് തീരുന്നു. ചില ആളുകൾ അവസരം കാത്തുനിന്ന് മതവിദ്വേഷം നടത്തുകയായിരുന്നു എന്നായിരുന്നു നടൻ പറഞ്ഞത്. ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് സിനിമയുടെ സംവിധായിക സാന്ദ്ര തോമസ് പറയുകയാണ്. ഈ വിഷയത്തിൽ തനിക്കും തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് സാന്ദ്ര പറയുന്നത്.
“ഈ വിഷയത്തിൽ എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. ഈ ഇൻറർവ്യൂ നടക്കുന്നതിന് മുൻപ് ഞാൻ ഷെയ്നിനെ വിളിച്ച് നമുക്ക് ഇത് ഒരു ഫൺ മൂഡിൽ ചെയ്യാം എന്നായിരുന്നു പറഞ്ഞത്. ഫൺ എന്ന രീതിയിൽ മാത്രമാണ് ഷെയിൻ ഇത് പറഞ്ഞത്. എന്നാൽ ഇത് ഇങ്ങനെയായി മാറും എന്ന് കരുതിയിരുന്നില്ല. ഉണ്ണി മുകുന്ദന് ഇതൊന്നും പ്രശ്നമുണ്ടാവില്ല എന്ന് ബാബുച്ചേട്ടൻ പറഞ്ഞിരുന്നു. എന്നാൽ ഇത് ചില ഉണ്ണിമുകുന്ദൻ ആരാധകർ ഇത് മറ്റൊരു രീതിയിൽ എടുത്തപ്പോൾ ഞങ്ങൾക്ക് വലിയ വിഷമമായി. ഉണ്ണിക്ക് ഫീൽ ആയോ എന്നായിരുന്നു ഞങ്ങളുടെ ടെൻഷൻ. എന്നാൽ ഈ വിഷയത്തിൽ എനിക്കൊരു കുഴപ്പവുമില്ല എന്നായിരുന്നു ഉണ്ണി പറഞ്ഞത്.” – സാന്ദ്ര തോമസ് പറയുന്നു.