Film News

ഇനി എപ്പോഴാണ് സ്റ്റാർ മാജിക്കിലേക്ക് തിരിച്ചു വരുന്നത് – ആരാധകർക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട് ആ പ്രഖ്യാപനം നടത്തി നവ്യ നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഇവർ. പിന്നീട് വിവാഹശേഷം താരം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തു. പിന്നീട് ഒരു തിരിച്ചുവരവ് താരം നടത്തിയെങ്കിലും ആ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഇപ്പോൾ ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. ഒരുത്തി എന്ന സിനിമയിലൂടെ ആണ് താരം തിരിച്ചു വന്നിരിക്കുന്നത്. വികെ പ്രകാശ് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എസ് സുരേഷ് ബാബു എന്ന സിനിമയുടെ തിരക്കഥാകൃത്ത്.

- Advertisement -

രാധാമണി എന്ന് സാധാരണക്കാരി ആയിട്ടുള്ള വീട്ടമ്മയുടെ കഥാപാത്രത്തിൽ ആണ് നവ്യ നായർ പ്രത്യക്ഷപ്പെടുന്നത്. വിനായകൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർ എല്ലാവരും ചേർന്ന് ഒരു പ്രസ് കോൺഫറൻസ് നടത്തിയിരുന്നു. അതിൽ വിനായകൻ പറഞ്ഞു നിരവധി കാര്യങ്ങൾ വലിയ രീതിയിൽ വിവാദമായി മാറി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അത്യന്തം സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ ആയിരുന്നു വിനായകൻ നടത്തിയത്. ആദ്യമൊക്കെ വിനായകനെ ന്യായീകരിച്ചുകൊണ്ട് ആയിരുന്നു ഫേസ്ബുക്കിലെ ഇടതു ബുദ്ധിജീവികൾ എത്തിയത്. ഇന്ന് രാവിലെ ഹരീഷ് പേരാടി ആണ് ഈ വിഷയത്തിൽ ആദ്യമായി വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. അതിനുശേഷമാണ് പിന്നീട് കുറച്ചുപേരെങ്കിലും വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ വിനായകൻ എയറിൽ ആണ്.

അതിനിടയിൽ ഒരു ഇൻസ്റ്റഗ്രാം ലൈവ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നവ്യ നായർ. വിവാദങ്ങളെക്കുറിച്ച് ഒന്നും താരം സംസാരിച്ചില്ല. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ആണ് താരം വീഡിയോയിൽ സംസാരിച്ചത്. വളരെ മികച്ച റിപ്പോർട്ട് ആണ് സിനിമയ്ക്ക് ലഭിച്ചത് എന്നും പ്രേക്ഷകർക്ക് എല്ലാം നന്ദിയുണ്ട് എന്നും നവ്യ നായർ അറിയിച്ചു. അതേസമയം സിനിമ കാണാൻ ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഉടനെ തന്നെ തിയേറ്ററിൽ നിന്നും കാണണം എന്നും ഇല്ലെങ്കിൽ അടുത്ത ആഴ്ച വലിയ സിനിമകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ അത് ബുദ്ധിമുട്ടായിരിക്കും എന്നും താരം ഓർമിപ്പിച്ചു.

അതേസമയം നിരവധി രസകരമായ ചോദ്യങ്ങളായിരുന്നു ആരാധകർ ലൈവ് വീഡിയോയുടെ ഇടയിൽ ചോദിച്ചത്. ഇനി എപ്പോഴാണ് സ്റ്റാർ മാജിക് വേദിയിലേക്ക് തിരിച്ചുവരുന്നത് എന്നായിരുന്നു ഒരു വ്യക്തി ചോദിച്ച ചോദ്യം. അപ്പോഴാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ വെളിപ്പെടുത്തൽ താരം നടത്തിയത്. ഞാൻ അടുത്തിടെ ഒരു സ്റ്റാർ മാജിക് എപ്പിസോഡ് ചെയ്തിട്ടുണ്ട്. അത് തിങ്കളാഴ്ച ആണ് ടെലികാസ്റ്റ് ചെയ്യുന്നത് എന്നാണ് അനൂപ് പറഞ്ഞിരിക്കുന്നത് – ഇതായിരുന്നു നവ്യ നായർ നൽകിയ മറുപടി. എന്തായാലും ആരാധകർ എല്ലാം തന്നെ ഇപ്പോൾ വലിയ ആവേശത്തിലാണ്. വീണ്ടും താരത്തെ സ്റ്റാർ മാജിക് പരിപാടിയിൽ കാണാൻ സാധിച്ച ആവേശത്തിലാണ് മലയാളികളെല്ലാം തന്നെ.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

53 mins ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

1 hour ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

2 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

4 hours ago