Film News

നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയ വിഷയത്തിൽ ദുൽഖർ സൽമാൻ നടത്തിയ പ്രതികരണം കേട്ടോ? ദുൽഖറിൽ നിന്നും ഇത്തരം ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. എന്നാൽ ഇന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള യുവതാരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഇദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട് ഇദ്ദേഹം. മലയാളത്തിലെ യുവ നടൻ എന്നതിലുപരി ഇദ്ദേഹം ഒരു നിർമാതാവ് കൂടിയാണ്. മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ സിനിമകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞവാരം ആയിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് നഞ്ചമ്മ ആയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന് ആയിരുന്നു ഇവർക്ക് അവാർഡ് ലഭിച്ചത്. നിരവധി ആളുകൾ ആയിരുന്നു ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ രണ്ടുദിവസത്തിനുശേഷം ലിനു ലാൽ എന്ന സംഗീതജ്ഞൻ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇവർ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്നും താളമൊക്കെ ഇട്ട് ഒരു പാട്ടുപാടാൻ പറഞ്ഞാൽ ഇവരെ കൊണ്ട് അത് പറ്റില്ല എന്നുമായിരുന്നു ലിനു പറഞ്ഞത്. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു.

അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. നഞ്ചിയമ്മ ആ പാട്ട് പാടിയ രീതിയും ആ പാട്ടും ഒരുപാട് ഇഷ്ടമാണ്. എൻറെ മനസ്സിൽ അത് ഒരു അവാർഡിന് അർഹതയുള്ളത് തന്നെയാണ്. എല്ലാ കാര്യങ്ങളുടെയും സയൻസ് നോക്കാൻ തനിക്ക് അറിയില്ല എന്നും ദുൽഖർ പറയുന്നു. അതേസമയം ദുൽഖർ സൽമാനും ചില സിനിമകളിൽ പാട്ട് പാടിയിട്ടുണ്ട്. കമ്പ്യൂട്ടർ ഉപയോഗിച്ചാണ് താൻ പാട്ട് പാടുന്നത് എന്നും ലൈവ് ആയിട്ട് ഒരിക്കലും സുന്ദരി പെണ്ണേ പാടാൻ പറഞ്ഞാൽ സാധിക്കില്ല എന്നും ദുൽഖർ കൂട്ടിച്ചേർത്തു.

അതേസമയം സീതാരാമം എന്ന സിനിമയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ഒരു പീരിയഡ് റൊമാൻസ് ഡ്രാമ ആണ് ചിത്രം എന്നാണ് അറിയാൻ സാധിക്കുന്നത്. മൃണാൾ താക്കൂർ ആണ് സിനിമയിലെ നായികയായി എത്തുന്നത്. രശ്മിക മന്ദന ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ആണ് ദുൽഖർ സൽമാൻ. ഇതിൻറെ ഭാഗമായി പങ്കെടുത്ത പരിപാടിയിലാണ് താരം നഞ്ചമ്മയ്ക്ക് അവാർഡ് നൽകിയ വിഷയത്തിൽ പ്രതികരണം നടത്തിയത്. ആദ്യമായിട്ടാണ് ഒരു മുൻനിര താരം ഈ വിഷയത്തിൽ പ്രതികരണം നടത്തുന്നത്. ദുൽഖറിനെ പോലെ വലിയ ഒരു താരം ഈ വിഷയത്തിൽ ഒരു നിലപാട് സ്വീകരിക്കും എന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

8 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

8 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

8 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago