വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം മോഹൻലാലാണ് അഭിനയിക്കുന്നത് എന്നുകൂടി അറിഞ്ഞപ്പോൾ ആഗ്രഹം ഇരട്ടിച്ചു. മോഹൻലാലിനെ ഒരു നോക്ക് കാണണം എന്ന് മാത്രമായിരുന്നു ആഗ്രഹം ഉണ്ടായിരുന്നത്. എന്നാൽ മോഹൻലാൽ ഇവരെ നെഞ്ചോട് ചേർത്ത് സ്നേഹം പങ്കിടുകയായിരുന്നു. 93 വയസ്സാണ് ഇവരുടെ പ്രായം. തൊടുപുഴ പയ്യാവ് പാറക്കൽ ഏലിക്കുട്ടി എന്നാണ് മുഴുവൻ പേര്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടുമാസം മുൻപ് മോഹൻലാൽ ഇവരുടെ വീടിൻറെ തൊട്ടടുത്ത് എത്തിയിരുന്നു. അന്ന് തെറ്റിലേക്ക് ഇവരും പോയിരുന്നു. മോഹൻലാൽ വരുന്ന വാർത്തയറിഞ്ഞ്, “ഇതാണോ? ഇതാണോ മോഹൻലാൽ?” എന്ന് ഇവർ ചോദിക്കുന്ന വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഇതിനു മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു – “അതെ ഞാനാണ് മോഹൻലാൽ, പോരുന്നോ എൻറെ കൂടെ?”.
ഇപ്പോൾ മോഹൻലാൽ വീണ്ടും അതേ സ്ഥലത്ത് ഷൂട്ടിങ്ങിന് എത്തിയിരിക്കുകയാണ്. വീണ്ടും മോഹൻലാൽ ഇവരുമായി കൂടിക്കാഴ്ചയും കുശലാന്വേഷണവും ഒക്കെ നടത്തിയിരിക്കുകയാണ്. മോഹൻലാലിനെ ഇപ്പോൾ ഇവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഏലിക്കുട്ടി. താറാവ് കറി ഉണ്ടാക്കി തരാം എന്നായിരുന്നു ഇവർ പറഞ്ഞത്. തൊടുപുഴയിൽ അടുത്തിടെ ആശിർവാദ് പുതിയ തീയേറ്റർ ആരംഭിച്ചിരുന്നു. ഇവിടെ മോഹൻലാൽ ഉണ്ടാകും എന്ന് കരുതി സിനിമ കാണാൻ ഏലിക്കുട്ടി പോയിരുന്നു. മോഹൻലാൽ കഴിഞ്ഞാൽ തമിഴ് നടൻ വിജയ് ആണ് ഇവരുടെ ഇഷ്ട താരം.
ഷൂട്ടിംഗ് ഉള്ള എല്ലാ ദിവസവും ഇവർ സെറ്റിൽ പോകാറുണ്ടായിരുന്നു. ഞാൻ തരുന്നത് കഴിക്കുമോ എന്ന് ചോദിച്ചപ്പോൾ എന്ത് തന്നാലും ഞാൻ കഴിക്കും എന്നായിരുന്നു മോഹൻലാൽ ഇവർക്ക് നൽകിയ മറുപടി. വീട്ടിൽ വന്നാൽ താറാവ് കറിയും മുട്ടയും എല്ലാം നൽകാമെന്നായിരുന്നു ഇവർ പറഞ്ഞത്. ഇതിനു മറുപടിയായി മോഹൻലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു – അടുക്കളയിൽ വന്ന് എനിക്ക് ചോറ് വിളമ്പി തരണം. പക്ഷേ ഇതുവരെ പോകാൻ പറ്റിയിട്ടില്ല എന്ന വിഷമത്തിലാണ് ഏലിക്കുട്ടി.