മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കല്ലു എന്ന കഥാപാത്രത്തെയാണ് ഇവർ ആ സിനിമയിൽ അവതരിപ്പിച്ചത്. ഒരുപക്ഷേ സ്വന്തം പേരിനേക്കാൾ ആ പേരിൽ ആണ് ഈ കുട്ടി ഇന്ന് കൂടുതൽ അറിയപ്പെടുന്നത്.
ഇവരുടെ ഏറ്റവും പുതിയ സിനിമയാണ് ഗു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ ആ സിനിമയുടെ പ്രമോഷൻ പരിപാടികളിലാണ്. വളരെ പക്വതയോടെയാണ് ഇവർ ഇൻറർവ്യൂകളിൽ സംസാരിക്കുന്നത്. തങ്ങളുടെ പ്രായത്തിലുള്ള കുട്ടികൾ എല്ലാവരും ഓവർ ക്യൂട്ട്നെസ്സ് വാരി വിതറുന്നവർ അല്ല എന്നും നല്ല പക്വതയുള്ളവർ ആണ് എന്നുമായിരുന്നു ഇവർ അഭിമുഖത്തിൽ പറഞ്ഞത്. ഇത് വലിയ രീതിയിലുള്ള ട്രോളുകൾക്ക് കാരണമായി മാറി. അകാലത്തിൽ വാർദ്ധക്യം പിടിപെട്ട ബാലിക എന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി ആളുകൾ ആയിരുന്നു ട്രോൾ ചെയ്തത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
“ആരെയും എന്തും പറയുവാനുള്ള സ്ഥലമാണ് സോഷ്യൽ മീഡിയ എന്നു കരുതി ജീവിക്കുന്ന സുഹൃത്തുക്കളോട് എനിക്ക് ഒരു കാര്യം മാത്രമാണ് പറയുവാനുള്ളത്. അതൊരു പത്തു വയസ്സുള്ള കുട്ടിയാണ്. അവരെയെങ്കിലും വെറുതെ വിടണം” – ഇതായിരുന്നു അഭിലാഷ് പിള്ള എഴുതിയത്.
അതേസമയം നിരവധി ആളുകൾ ആണ് ഇതിന് താഴെ കമൻറ് ആയി എത്തിയിരിക്കുന്നത്. ഇന്നത്തെ കുട്ടികൾ നല്ല അറിവും തിരിച്ചറിവും ഉള്ളവരാണ് എന്നും അറിവും വിദ്യാഭ്യാസവും മാത്രം ഉണ്ടായിട്ട് കാര്യമില്ല, തിരിച്ചറിവ് കൂടി വേണം എന്നൊക്കെയാണ് ആളുകൾ സപ്പോർട്ട് ചെയ്തു കൊണ്ട് പറയുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും അത് ഇല്ലാതെ പോയി എന്നും പരിതപിക്കുന്നവർ ഉണ്ട്. ഇതൊന്നും കേട്ടിട്ട് മോൾ വിഷമിക്കേണ്ട എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകണം എന്നും അഭിമുഖം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി എന്നുമാണ് പ്രായമായവർ പറയുന്നത്.
വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…
കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിദ്ദിഖിന്റെ മകൻ അന്തരിച്ചത്.സിദ്ദിഖിന്റെ മൂത്തമകനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍…
അരുണ്‍ ചന്തു സംവിധാനം 'ഗഗനചാരി' എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ നടന് ഗോകുല്‍ സുരേഷാണ് പ്രേക്ഷകര്‍ക്ക് ഒരു സർപ്രൈസ്…
മുന്‍ ബിഗ് ബോസ് താരമായ ഫിറോസ് ഖാന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ.മലയാളത്തില്‍ മോഹന്‍ലാലിന് പകരം അങ്ങനെ ഒരാളെ കണ്ടെത്താനാവില്ല.…
സഹ മത്സരാർഥിയുടെ അതി ക്രൂരമായ പ്രവർത്തിയിൽ തനിക്ക് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചാണ് സിജോ പറയുന്നത്. ഒന്നും രണ്ടും ആഴ്ചയിൽ വോട്ടിങ്ങിൽ മുൻപന്തിയിൽ…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമ്മജന്റെ കല്യാണവും അതുമായി ബന്ധപ്പെട്ട ചിലതും ആണ്.ഇപ്പോൾ ഇതാ സോഷ്യല്‍…