Film News

എൻ്റെ ഭർത്താവിനെ രേഖ തട്ടിയെടുത്തു – സീരിയൽ താരം രേഖയ്ക്കെതിരെ കണ്ണീരണിഞ്ഞ് ആരോപണങ്ങളുമായി യുവതി, ഒടുവിൽ വർഷങ്ങൾക്ക് ശേഷം ആ സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി രേഖ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രേഖാ രതീഷ്. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന പരപ്പനയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് നിരവധി പരമ്പരകളിൽ താരം ചെറുതും വലുതുമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ഇന്ന് ടെലിവിഷൻ മേഖലയിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിൽ ഒരാൾ കൂടിയാണ് രേഖ രതീഷ്.

- Advertisement -

എന്നാൽ വ്യക്തി ജീവിതത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന താരങ്ങളിൽ ഒരാളാണ് ഇവർ. ഇവർക്കെതിരെ ഒരു യുവതി പരസ്യമായി ടെലിവിഷൻ പരിപാടിയിൽ വന്നു വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അമൃത ടിവിയിലെ കഥയല്ല ഇത് ജീവിതം എന്ന പരിപാടിയിൽ ആയിരുന്നു യുവതി വന്ന് തന്റെ ഭർത്താവിനെ തട്ടിയെടുത്തത് രേഖ ആണ് എന്ന് ആരോപിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഈ പരിപാടിയിൽ രേഖയും പങ്കെടുത്തിരുന്നു. ഈ പരിപാടിക്ക് ശേഷം നിരവധി ആളുകൾ ആയിരുന്നു രേഖയെ കുടുംബം കലക്കി എന്നു വിളിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് പറയുകയാണ് താരം. തനിക്ക് വന്ന ഒരു മെസ്സേജിനെ കുറിച്ചാണ് താരം പറയുന്നത്. “പണ്ട് അമൃത ടിവിയിലെ പരിപാടി കണ്ടിട്ട് ചേച്ചിയോട് ഒരുപാട് വെറുപ്പും ദേഷ്യവും തോന്നിയിരുന്നു. ഒരുപക്ഷേ കാലം ആ ദേശത്തെ ഇല്ലാതാക്കിയത് ആണോ അതോ നിങ്ങളുടെ നിഷ്കളങ്കത കണ്ടിട്ട് നിങ്ങളെ ഇഷ്ടപ്പെട്ടത് ആണോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ഇപ്പോൾ നിങ്ങളുടെ ആറ്റിറ്റ്യൂഡും അഭിനയവും എല്ലാം വളരെ ഇഷ്ടമാണ്. നിങ്ങളുടെ മകൻ സുഖമായിരിക്കുകയാണ് എന്ന് കരുതുന്നു” – ഇതായിരുന്നു ആ വ്യക്തി പറഞ്ഞത് എന്നാണ് രേഖ പറയുന്നത്.

അതേസമയം ഈ സംഭവത്തിലെ സത്യം എന്താണ് എന്നത് ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ എന്നും അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നുമാണ് രേഖ പറയുന്നത്. തനിക്ക് ദൈവത്തെ മാത്രം ബോധിപ്പിച്ചാൽ മതി എന്നും വെറുത്തതിനും സ്നേഹിച്ചതിനും എല്ലാം നന്ദിയുണ്ട് എന്നുമാണ് രേഖ പറയുന്നത്. സത്യങ്ങൾ എല്ലാം കാലം ഒരു ദിവസം തെളിയിക്കും എന്നും എന്നാൽ ചിലപ്പോൾ ആ സമയത്ത് ഞാൻ ഉണ്ടാവണമെന്നില്ല എന്നും പക്ഷേ എൻറെ മോനെ സത്യങ്ങൾ എല്ലാം അറിയാം എന്നും എനിക്ക് അതുമാത്രം മതി എന്നുമാണ് രേഖ പറയുന്നത്.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

6 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

6 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

6 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

7 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

7 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

9 hours ago