മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. സീരിയൽ മേഖലകളിലൂടെയാണ് താരം മലയാളികളുടെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറുന്നത്. പിന്നീട് ചേച്ചി അമൃത സുരേഷിനെ പോലെ തന്നെ നിരവധി ഗാന പരിപാടികളിലും താരം ശ്രദ്ധേയമായ കഴിവ് തെളിയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. നിരവധി ആരാധകർ ആണ് നിരവധി ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങളിൽ താരത്തെ സമീപിക്കാറുള്ളത്. ബോയ്ഫ്രണ്ട് ഉണ്ടോ എന്ന് ചോദിക്കുന്നവർക്ക് തന്റെ മറുപടി എന്ന് പറയുകയാണ് താരം ഇപ്പോൾ. ഒരു സിനിമ പ്രമോഷൻ പരിപാടിയിൽ മോഹൻലാൽ പറഞ്ഞ ഡയലോഗ് ആണ് താരം ഇപ്പോൾ എടുത്ത് ഇടുന്നത്.
ആടുജീവിതം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ എന്തുകൊണ്ട് നജീബായി മോഹൻലാലിനെ പരിഗണിച്ചില്ല എന്ന് അവതാരിക ചോദിച്ചിരുന്നു. ഇതിനു മോഹൻലാൽ നൽകിയ ഉത്തരം വലിയ രീതിയിൽ വൈറലായി മാറുകയും നിരവധി ട്രോളുകൾക്ക് ഇത് കാരണമായി മാറുകയും ചെയ്തിരുന്നു. “അതാണല്ലോ ഇപ്പോൾ വലിയ കാര്യം, അനാവശ്യ ചോദ്യങ്ങൾ ഒന്നും ചോദിക്കേണ്ട” – ഇതായിരുന്നു മോഹൻലാൽ നൽകിയ ഉത്തരം.
പുച്ഛം നിറഞ്ഞ ഭാവത്തിൽ ആയിരുന്നു മോഹൻലാൽ ഈ പ്രതികരണം നടത്തിയത്. അതുകൊണ്ടുതന്നെ ഈ വീഡിയോ ഉപയോഗിച്ചത് സന്ദർഭോചിതമായി എന്നാണ് അഭിരാമിയോട് നിരവധി ആളുകൾ പറയുന്നത്. അതേസമയം ഒന്നും ചെയ്യാതെ വെറുതെ വീട്ടിൽ ഇരുന്നാലും തങ്ങൾക്ക് നേരെ സൈബർ അറ്റാക്ക് ഉണ്ടാവുകയാണ് എന്ന് അഭിരാമി അടുത്ത പരാതിപ്പെട്ടിരുന്നു.
View this post on Instagram