Film News

ചേട്ടന് ചേട്ടൻ്റെ വഴി, എനിക്ക് എൻ്റെ വഴി – ദീപ രാഹുൽ ഈശ്വർ പറയുന്നത് കേട്ടോ? നിങ്ങളിൽ നിന്നും ഈ വാക്കുകൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാഹുൽ ഈശ്വർ. അഗാധമായ പാണ്ഡിത്യം ഉള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഏതു വിഷയത്തെക്കുറിച്ചും വളരെ ഗഹനമായി സംസാരിക്കുവാൻ ഇദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടുതന്നെ ധാരാളം ആരാധകരെയാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. വലതുപക്ഷ നിലപാട് വെച്ച് പുലർത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതിൻറെ പേരിൽ ഒരുപാട് വേട്ടയാടലുകൾ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ നിന്നും അനുഭവിക്കാറുണ്ട്.

- Advertisement -

ഇദ്ദേഹത്തിൻറെ ഭാര്യയാണ് ദീപ രാഹുൽ ഈശ്വർ. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. അവതാരിക ആയിട്ടാണ് ദീപ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ ഇരുവരും അവരുടെ 12 വർഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതം വിജയപൂർവ്വം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ അവർ ബിഹൈൻഡ് വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ദാമ്പത്യ ജീവിതത്തിന്റെ വിജയ രഹസ്യം എന്താണ് എന്നായിരുന്നു ചോദ്യം. ഇതിന് ദീപ ആയിരുന്നു മറുപടി പറഞ്ഞത്. ചേട്ടന് ചേട്ടൻറെ വഴി, എനിക്ക് എന്റെ വഴി എന്നായിരുന്നു ദീപു നൽകിയ ഉത്തരം. വിവാഹം കഴിഞ്ഞ സമയത്ത് എല്ലാം തന്നെ രാഹുൽ ഈശ്വർ സ്ഥിരമായി അമ്പലങ്ങളിൽ പ്രഭാഷണത്തിന് പോകാറുണ്ടായിരുന്നു എന്നാണ് ദീപ പറയുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ പോലും കാണാൻ കിട്ടാത്ത അവസ്ഥയായിരുന്നു എന്നും ആ സമയത്ത് ഒരുപാട് ബോറടിച്ച സമയമായിരുന്നു എന്നുമാണ് ദീപ പറയുന്നത്.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നും ചേട്ടൻ ഒന്ന് പുറത്തു പോകുമ്പോൾ ഞാൻ വീട്ടിൽ അടിച്ചുപൊളിക്കുക ആയിരിക്കും എന്നാണ് തമാശ രൂപത്തിൽ ദീപ പറയുന്നത്. അതേസമയം കാലം എന്നത് ഒരു മായ മാത്രമാണ് എന്നും എല്ലാം മനസ്സിന്റെ തോന്നലും വിഹ്വലതകളും ആണ് എന്നാണ് രാഹുൽ ഈശ്വർ ഫിലോസഫി പോലെ പറയുന്നത്. അതേ സമയം ഭാര്യ ഒരു വഴിക്കും ഭർത്താവ് ഒരു വഴിക്കും പോകുന്നത് ഇന്ത്യൻ സംസ്കാരത്തിന് നല്ലതല്ല എന്നും നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് ഇവരെ ഇഷ്ടപ്പെടുന്നവർ പറയുന്നത്.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

2 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

2 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

2 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

2 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

3 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

4 hours ago