മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീനിവാസൻ. എന്നാൽ ഇദ്ദേഹം ഇപ്പോൾ സിനിമ മേഖലയിൽ അത്ര സജീവമല്ല. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ഇദ്ദേഹം സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഏറെ നാളത്തെ ആശുപത്രിയിൽ ജീവിതത്തിന് ശേഷം ഇദ്ദേഹം ഇപ്പോൾ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. സിനിമ മേഖലയിലും ഇദ്ദേഹം ഉടൻ തന്നെ തിരിച്ചു വരും എന്നാണ് അറിയാൻ സാധിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ ആയിരുന്നു ഇദ്ദേഹം ഒരാളെ പരിചയപ്പെട്ടത്. ആരായിരുന്നു ഇദ്ദേഹം പരിചയപ്പെട്ടത് എന്ന് അറിയുമോ? ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. രണ്ടുപേരുടെയും എളിമ എത്രത്തോളം വലുതാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.
“ഒരിക്കൽ ഒരു ട്രെയിൻ യാത്ര നടത്തുകയായിരുന്നു. അപ്പോൾ ഒരാൾ എൻറെ അടുത്തേക്ക് വന്നു. ഞാൻ ഫ്രീയാണോ എന്ന് അയാൾ ചോദിച്ചു. എന്താണ് കാര്യം എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഒരാൾക്ക് താങ്കളോട് സംസാരിക്കുവാൻ ആഗ്രഹമുണ്ട് എന്നായിരുന്നു അയാൾ പറഞ്ഞത്. ആർക്കാണ് എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അത് പിണറായി വിജയനായിരുന്നു എന്ന് അദ്ദേഹം മറുപടി നൽകി. അദ്ദേഹം ഇങ്ങോട്ട് വരും എന്നും പറഞ്ഞു” – ശ്രീനിവാസൻ പറയുന്നു.
ഇതു കേട്ട് ഉടൻതന്നെ അദ്ദേഹത്തെ ഇങ്ങോട്ട് വരുത്തേണ്ട എന്നും അദ്ദേഹം എവിടെയുണ്ടെന്ന് പറഞ്ഞാൽ അവിടെ വന്നു കണ്ടു സംസാരിക്കാം എന്നുമായിരുന്നു ശ്രീനിവാസൻ നൽകിയ മറുപടി. അന്ന് ഇരുവരും തമ്മിൽ സംസാരിച്ചത് എന്തായിരുന്നു എന്നറിയുമോ? ശ്രീനിവാസന്റെ അച്ഛനെക്കുറിച്ച് ആയിരുന്നു സംസാരിച്ചത്. ശ്രീനിവാസന്റെ അച്ഛൻ പിണറായി വിജയനെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് പിണറായി വിജയന് വലിയ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു എന്നാണ് ശ്രീനിവാസൻ പറയുന്നത്.